വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് സഞ്ചരിച്ച വിമാനം 14 മിനിറ്റ് 'അപ്രത്യക്ഷമായി'

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സഞ്ചരിച്ച വിമാനം 14 മിനിറ്റ് നേരത്തേക്ക് 'അപ്രത്യക്ഷമായി'. തിരുവന്തപുരത്തുനിന്നും ശനിയാഴ്ച ഉച്ച കഴിഞ്ഞു അഞ്ചു ദിവസത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായിരുന്നു മൗറീഷ്യസിലേക്ക് മന്ത്രി പുറപ്പെട്ടത്.ഡല്‍ഹി-തിരുവനന്തപുരം-മൗറീഷ്യസ് വഴി ദക്ഷിണാഫ്രിക്കയിലേക്കായിരുന്നു വിദേശകാര്യമന്ത്രിയുടെ യാത്ര. വിവിഐപി വിമാനം 'മേഘ്ദൂതി'നാണു 14 മിനിറ്റ് നേരത്തേക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായി ബന്ധം നഷ്ടമായത്. വിമാനം മൗറീഷ്യസിന്റെ വ്യോമ പരിധിയിലേക്കു പ്രവേശിച്ചതിനു പിന്നാലെയായിരുന്നു ഇത്.
വിമാനം മൗറീഷ്യസിന്റെ വ്യോമപരിധിയില്‍ പ്രവേശിച്ചതിനു പിന്നാലെ 4:44 മുതല്‍ 4:58 വരെ മാലി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനു വിമാനവുമായി ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ട കാര്യം മൗറീഷ്യസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയും ഇക്കാര്യത്തില്‍ അനിശ്ചിതത്വം ഉടലെടുക്കുകയും ചെയ്യുമ്പോൾ നല്‍കുന്ന 'ഇന്‍സെര്‍ഫ' അലാമും നല്‍കി. വിമാനവുമായി അവസാനം ബന്ധം പുലര്‍ത്തിയ ചെന്നൈ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. തുടർന്ന് ഇക്കാര്യം എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു.
വിമാനം കാണാതാകുമ്പോൾ നല്‍കുന്ന മൂന്നു മുന്നറിയിപ്പുകളില്‍ ആദ്യത്തേതാണിത്. വൈകുന്നേരം 4:44നാണ് ഈ അലാം നല്‍കിയത്. ആശങ്ക വളരുന്നതിനിടെ 4:58ന് പൈലറ്റ് മൗറീഷ്യസ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കു സന്ദേശം അയച്ചതോടെ ആശങ്ക അകന്നു.
https://www.facebook.com/Malayalivartha

























