വൈകിയെത്തിയതിനാൽ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിച്ചില്ല ; സിവിൽ സർവീസ് സ്വപ്നം സഫലമാക്കാൻ സാധിക്കാത്തതിൽ മനം നൊന്ത് 28കാരൻ ചെയ്തത്

പരീക്ഷക്കെത്താൻ വൈകിയതിനാൽ ഹാളിലേക്ക് പ്രവേശിപ്പിക്കാത്തതിൽ മനം നൊന്ത് 28കാരൻ ആത്മഹത്യ ചെയ്തു. കർണാടകക്കാരനായ വരുൺ എന്ന വിദ്യാർഥിയാണ് രാജേന്ദ്ര നഗറിലുള്ള വാടക മുറിയിൽ തൂങ്ങി മരിച്ചത്.ഇന്നലെ നടന്ന യു.പി.എസ്.സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയെഴുതാൻ ഉത്തര ഡൽഹിയിലെ പഹഡ്ഗഞ്ചിലുള്ള പരീക്ഷാസന്റെറിൽ എത്തിയെങ്കിലും ഹാളിൽ പ്രവേശിക്കാനുള്ള സമയം വൈകിയതിനാൽ അധികൃതർ തടയുകയായിരുന്നു. ഏറെ നാളായി ഇൗ പരീക്ഷ മുന്നിൽ കണ്ട് കഠിന പരിശ്രമം നടത്തി വരുകയായിരുന്നു വരുൺ. മൃതദേഹത്തിനരികിൽ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.വരുണിന്റെ ഫോണിലേക്ക് പല തവണ വിളിച്ചിട്ടും എടുക്കാത്തതിനാൽ വീട്ടിൽ വന്നു നോക്കിയ കൂട്ടുകാരിയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. വീടീനു പുറത്തു നിന്ന് വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ ജനൽ വഴി നോക്കിയപ്പോൾ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
https://www.facebook.com/Malayalivartha


























