സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഹാളിലെത്താൻ വൈകി; പരീക്ഷ എഴുതാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു...

ഞായറാഴ്ച നടന്ന സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ 28കാരന്‍ ആത്മഹത്യ ചെയ്തു. പരീക്ഷാ ഹാളില്‍ എത്താന്‍ വരുണ്‍ എന്ന വിദ്യാര്‍ത്ഥി കുറച്ച് വൈകിയിരുന്നു. ഇതിനെതുടര്‍ന്ന് പരീക്ഷ എഴുതാന്‍ ഇന്‍വെജിലേറ്റര്‍ വരുണിനെ സമ്മതിച്ചില്ല. പരീക്ഷാ ഹാളില്‍ കയറാന്‍ പോലും അനുവദിച്ചില്ല.
ഡല്‍ഹിയിലാണ് സംഭവം നടന്നത്. പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നത് വരുണിനെ തളര്‍ത്തിയിരുന്നു. മനോവിഷമത്തില്‍ വരുണ്‍ തൂങ്ങിമരിക്കുകയായിരുന്നു. കര്‍ണാടക സ്വദേശിയാണ് വരുണ്‍. ഡല്‍ഹിയിലെ പഹര്‍ഗഞ്ച് സെന്ററിലാണ് പരീക്ഷ നടന്നത്.
രാജേന്ദ്ര നഗറിലുള്ള ഹോസ്റ്റലിലെ മുറിയിലാണ് വരുണ്‍ തൂങ്ങിമരിച്ചത്. ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചാണ് വരുണ്‍ ആത്മഹത്യ ചെയ്തത്. അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണമെന്നും എന്നെ മറക്കണമെന്നും വരുണ്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. മാസങ്ങളായി സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു വരുണ്‍. പരീക്ഷാ ഹാളില്‍ നിന്ന് പുറത്തേക്ക് പോയ വരുണിനെ സുഹൃത്ത് ഫോണില്‍ വിളിച്ചു നോക്കിയിരുന്നു.
പലതവണ വിളിച്ചിട്ടും അവന്‍ എടുത്തിലെന്ന് സുഹൃത്ത് പറയുന്നു. തുടര്‍ന്ന് പരീക്ഷ കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ റൂമിന്റെ വാതില്‍ അടഞ്ഞ് കിടക്കുകയായിരുന്നു. പിന്നീട് ചവിട്ടി തുറന്നപ്പോഴാണ് സംഭവം കണ്ടതെന്നും സുഹൃത്ത് പറയുന്നു. ഫാനില്‍ കെട്ടിതൂങ്ങി മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























