ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും; ബി ജെ പി സഖ്യത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനത്തിൽ നിന്ന്ശിവസേനയെ പിന്തിരിപ്പിക്കാൻ നീക്കം

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. ഇടഞ്ഞു നിൽക്കുന്ന ശിവസേനയെ സഖ്യത്തിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്ധവ് താക്കറെയെ കാണുന്നത്. മുംബൈയിലെ ബാന്ദ്രയിൽ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിൽ വച്ച് വൈകുന്നേരം ആറിനാണ് കൂടിക്കാഴ്ച.
അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ശിവസേനയെ പിന്തിരിപ്പിക്കാനുള്ള നീക്കമാണ് ബിജെപി അധ്യക്ഷൻ നടത്തുന്നത്. ഏപ്രിലിൽ മുംബൈയിലെത്തിയ അമിത് ഷാ ശിവസേന തങ്ങൾക്കൊപ്പം തുടരുമെന്നാണു പ്രതീക്ഷയെന്നു പറഞ്ഞിരുന്നു. എന്നാൽ തൊട്ടുപിന്നാലെ മഹാരാഷ്ട്രയിലും കേന്ദ്രത്തിലും വരുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന നയം തുടരുമെന്നു ശിവസേന മറുപടി നൽകിയിരുന്നു.
നിലവിൽ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമർശനമാണ് അടുത്ത കാലത്തായി ശിവസേന നടത്തുന്നത്. 2014ലെ സുവർണകാലഘട്ടമല്ല 2019 ലെത്തുന്പോൾ ഉണ്ടാകുക. 2014ൽ എളിമയുള്ള ബിജെപി ആണ് അധികാരത്തിലെത്തിയത്.എന്നാൽ, ആ ഭാവമല്ല ഇപ്പോളെന്നും നേരത്തെ സാംനയിൽ മുഖപ്രസംഗത്തിലൂടെ ശിവസേന പറഞ്ഞിരുന്നു. ബുധനാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിലൂടെ ഇത് സംബന്ധിച്ച കൂടുതൽ തീരുമാങ്ങൾനങ്ങൾ ഇരു പാർട്ടി നേതാക്കളുടെയും ഭാഗത്ത് നിന്ന് അറിയാൻ സാധിക്കും
https://www.facebook.com/Malayalivartha


























