അമിത ലഗേജുമായി എത്തുന്ന യാത്രക്കാരില്‍ നിന്നും പിഴ ഇടാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

അമിത ലഗേജുമായി എത്തുന്ന യാത്രക്കാരില്‍ നിന്നും വിമാനക്കമ്പനികള്‍ ഈടാക്കുന്ന മാതൃകയില്‍ പിഴ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. ട്രെയിന്‍ കംപാര്‍ട്മെന്റുകളില്‍ അമിത അളവിലുള്ള ലഗേജുമായി യാത്ര ചെയ്യുന്നവരെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതോടെയാണ് മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യന്‍ റെയില്‍വേ പിന്തുടര്‍ന്ന് വരുന്ന ഇളവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അനുവദനീയമായ അളവില്‍ കൂടുതല്‍ ലഗേജുമായി പിടിക്കപ്പെടുന്ന യാത്രക്കാരില്‍ നിന്നും യാത്രാക്കൂലിയുടെ ആറിരട്ടി വരെ പിഴ ഈടാക്കാനാണ് റെയില്‍വേയുടെ തീരുമാനം.
പുതിയ ചട്ടമനുസരിച്ച് സ്ലീപ്പര്‍ ക്ലാസ് സെക്കന്‍ഡ് ക്ലാസ് യാത്രക്കാര്‍ക്ക് യഥാക്രമം 40 കിലോ, 35 കിലോ വീതം ലഗേജ് കൈവശം കരുതാം. ഇതുകൂടാതെ പാര്‍സല്‍ ഓഫീസില്‍ പണമടച്ച് യഥാക്രമം പരമാവധി 80 കിലോ, 70 കിലോ ലഗേജും കൂടെക്കരുതാം. എന്നാല്‍ അമിതമായി വരുന്ന സാധനങ്ങള്‍ ലഗേജ് വാനില്‍ സൂക്ഷിക്കണം. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ചട്ടങ്ങള്‍ ഇങ്ങനെയാണെന്നും ഇക്കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുകയാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തു. നിശ്ചിത നിരക്ക് നല്‍കി തങ്ങളുടെ സാധനങ്ങള്‍ യാത്രക്കാര്‍ക്ക് ലഗേജ് വാനില്‍ സൂക്ഷിക്കാം.
എന്നാല്‍ അമിതമായ ലഗേജുമായി പിടിക്കപ്പെട്ടാല്‍ യാത്രാനിരക്കിന്റെ ആറിരട്ടി ഈടാക്കും. യാത്രക്കാരുടെ സൗകര്യത്തെക്കരുതിയാണ് ഈ നീക്കമെന്നും അദ്ദേഹം വിശദീകരിച്ചു. നിയമലംഘകരെ പിടിക്കാന്‍ ജൂണ്‍ ഒന്ന് മുതല്‍ ആറ് വരെ സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























