വിമാന യാത്രയ്ക്കുള്ളതുപോലെ അധിക ലഗേജിന് പിഴ ഈടാക്കാന്‍ ഇന്ത്യന്‍ റെയില്‍വെയും; പണമടയ്ക്കാതെ ലഗേജുമായി യാത്ര ചെയ്യ്താല്‍ ആറിരട്ടി പിഴ; നിയമം കര്‍ശനമാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ

വിമാന യാത്രയ്ക്കു സമാനമായ രീതിയില്‍ ട്രെയിന്‍ യാത്രയിലും ലഗേജിന് നിയന്ത്രണം വരുന്നു. യാത്രക്കാര്‍ ഒരു നിയന്ത്രണവുമില്ലാതെ ലെഗേജുകള്‍ കയറ്റുന്നെന്ന നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നിയന്ത്രണം നിലവില്‍ വന്നാല്‍ അധിക ലഗേജുമായി സഞ്ചരിക്കുന്നവര്‍ക്ക് ആറിരട്ടി പിഴ ഒടുക്കേണ്ടിവരും.
സ്ലീപ്പര്‍ ക്ലാസില്‍ 40 കിലോഗ്രാമും സെക്കന്‍ഡ് ക്ലാസില്‍ 35 കിലോഗ്രാമും ലഗേജ് സൗജന്യമായി കൊണ്ടു പോകാം. പാഴ്‌സല്‍ ഓഫിസില്‍ പണം അടച്ചാല്‍ സ്ലീപ്പര്‍ ക്ലാസില്‍ 80 കിലോഗ്രാമും സെക്കന്‍ഡ് ക്ലാസില്‍ 70 കിലോയും ലഗേജ് കൊണ്ടുപോകാം. അധികം വരുന്ന ലഗേജ് പ്രത്യേക കമ്പാര്‍ട്ട്‌മെന്റിലേക്കു മാറ്റും. അതേസമയം നിലവിലുള്ള നിയമം കര്‍ശനമാക്കാന്‍ മാത്രമെ ഉദ്ദേശിച്ചിട്ടുള്ളെന്ന് റെയില്‍വേ ബോര്‍ഡ് വക്താവ് വേദ് പ്രകാശ് പറഞ്ഞു.
അതേസമയം പണമടയ്ക്കാതെ ലഗേജുമായി യാത്ര ചെയ്യുന്നയാളിന് ആറിരട്ടി പിഴ ഒടുക്കേണ്ടി വരും. ഉദാഹരണത്തിന് 80 കിലോഗ്രാം ഭാരവമുള്ള ലഗേജുമായി ഒരാള്‍ സ്ലീപ്പര്‍ ക്ലാസില്‍ സഞ്ചരിച്ചാല്‍ 658 രൂപ പിഴയൊടുക്കേണ്ടി വരും. അതായത് 500 കിലോമീറ്ററാണ് അദ്ദേഹത്തിന്റെ യാത്രാദൂരമെങ്കില്‍ 40 കിലോഗ്രാം മാത്രമേ കൊണ്ടുപോകാന്‍ അനുവാദമുള്ളൂ. ശേഷിക്കുന്ന 40 കിലോഗ്രാം ലഗേജ് വാനില്‍ സൂക്ഷിക്കാം നല്‍കേണ്ടി വരിക 109 രൂപ മാത്രം. എന്നാല്‍ ഇതു ചെയ്യാതെ 80 കിലോയുമായി ട്രെയിനില്‍ കയറിയാല്‍ 654 രൂപ പിഴയൊടുക്കണം.
എസി ഫസ്റ്റ് ക്ലാസില്‍ 70 കിലോഗ്രാം ലഗേജ് വരെ സൗജന്യമായി കൊണ്ടു പോകാം. പക്ഷേ അധിക തുക നല്‍കിയാല്‍ ലഗേജ് വാനില്‍ 80 ഉള്‍പ്പെടെ ആകെ 150 കിലോഗ്രാം വരെ കൊണ്ടുപോകാം. എസി ടുടയര്‍ യാത്രക്കാരന് സൗജന്യമായി 50 കിലോഗ്രാം വരെയുള്ള ലഗേജ് കൊണ്ടുപോകാം. പണം അടച്ചാല്‍ 50 കിലോ ലഗേജ് വാനിലും കൊണ്ടുപോകാം ആകെ 100 കിലോഗ്രാം. കംപാര്‍ട്‌മെന്റില്‍ കൊണ്ടുപോകാവുന്ന പെട്ടികള്‍ക്കുള്ള വലുപ്പവും (100സെ.മീത 60 സെ.മീ.ത 25 സെ.മീ നീളം, വിസ്തൃതി, ഉയരം) റെയില്‍വേ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലാണെന്നു കണ്ടെത്തിയാല്‍ പെട്ടികള്‍ പിടിച്ചെടുത്ത് ലഗേജ് വാനിലേക്കു മാറ്റും.
https://www.facebook.com/Malayalivartha


























