മധ്യപ്രദേശിലെ പോലീസ് വെടിവെയ്പ്പിന് ഇന്ന് ഒരു വർഷം ; വെടിവെപ്പില്‍ കൊല്ലപ്പെട്ട ആറു കർഷകരുടെ ഓർമ്മയിൽ ഇന്ന് രക്തസാക്ഷിത്വ ദിനമായി ആചരിക്കും ; സംഭവം നടന്ന് ഒരുവർഷം കഴിഞ്ഞിട്ടും കൊലയാളികൾക്ക് നേരെ യാതൊരുവിധ നടപടിയും എടുത്തിട്ടില്ലെന്ന് ആരോപണം

മധ്യപ്രദേശിൽ കർഷക സമരത്തിനു നേരെ വെടിവെപ്പ് നടന്നിട്ട് ഒരു വർഷം. 2017 ജൂൺ ആറിന് മധ്യപ്രദേശിൽ കര്‍ഷകരുടെ പ്രതിഷേധ സമരത്തിന് നേരെ ഉണ്ടായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ആറു കർഷകരുടെ ഓർമ്മയിൽ ഇന്ന് രക്തസാക്ഷിത്വ ദിനമായി ആചരിക്കും. രാഹുൽ ഗാന്ധി,പ്രവീൺ തൊഗാഡിയ എന്നിവർ മധ്യപ്രദേശിൽ സന്ദർശനം നടത്തും. സമരം തുടങ്ങി ആറാം ദിവസം പിന്നിടുമ്പോളും സമരം അക്രമാസക്തമായി മാറുന്നു. അതെ സമയം ആറ് പേര് കൊല്ലപ്പെട്ട സംഭവത്തിൽ വെടിവെപ്പ് നടത്തിയ പോലീസുകാർക്ക് നേരെ ഒരു വർഷം കഴിഞ്ഞിട്ടും യാതൊരു വിധ നടപടിയും നടത്തിയില്ല എന്നു കർഷകർ ആരോപിക്കുന്നു.
ഉള്ളി, പരിപ്പ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കണം, ബിജെപി തന്നെ ഭരിക്കുന്ന മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ചെയ്തതുപോലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി നടത്തിയ സമരം പിന്നെ അക്രമാസക്തമാകുകയായിരുന്നു. അക്രമാസക്തരായ കര്‍ഷകര്‍ വഹനങ്ങള്‍ക്ക് തീയിടുകയും പോലീസിനു നേരെ കല്ലെറിയുകയുമായിരുന്നു. ഇതേ തുടർന്നുണ്ടായ പോലീസ് വെടിവെയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി ക്ഷീര കര്‍ഷകര്‍ അന്ന് 12,000 ലിറ്റര്‍ പാല്‍ റോഡില്‍ ഒഴുക്കിക്കളയുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























