മഴപെയ്യുന്നതിനിടെയുണ്ടായ മിന്നലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

അതിശക്തമായ മഴയ്ക്കിടെയുണ്ടായ ഇടിമിന്നലിന്റെ ചിത്രം മൊബൈല്‍ ഫോണിലെടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു. ചെന്നൈയ്ക്കടുത്ത തുരൈപാക്കം സ്വദേശി എച്ച്.എം.സുരേഷ്(43) ആണു മരിച്ചത്. തിരുവള്ളുവര്‍ ജില്ലയിലെ സുന്നംപുക്കുളത്ത് ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് സുരേഷ് അപകടത്തില്‍പ്പെട്ടത്.
ഉച്ചയ്ക്കുശേഷം മഴ പെയ്യുന്നതിനിടെ മിന്നലടിച്ചപ്പോള്‍ സുരേഷ് തന്റെ സ്മാര്‍ട്‌ഫോണില്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ മിന്നലേറ്റ സുരേഷ് നിലത്തുവീണു. മുഖത്തും നെഞ്ചിലും പരിക്കേറ്റ സുരേഷിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം പോലീസ് ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
അപകടത്തിനുപിന്നാലെ മിന്നലുള്ള സമയത്ത് ചിത്രമെടുക്കുന്നതില്‍ ഒഴിഞ്ഞുനില്‍ക്കണമെന്നു പോലീസ് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha



























