മദ്യത്തോടൊപ്പം പശുസെസും... രാജസ്ഥാനിലെ മദ്യപാനികള്‍ക്ക് തിരിച്ചടി

മദ്യപാനികള്‍ ഇനി മുതല്‍ മദ്യം വാങ്ങുമ്പോള്‍ പശു സെസും നല്‍കണം. മദ്യം വാങ്ങുമ്പോള്‍ അതിനൊപ്പം സര്‍ചാര്‍ജായി നിശ്ചിത തുക ഇടാക്കാനാണ് രാജസ്ഥാനിലെ സര്‍ക്കാരിന്റെ തീരുമാനം. ഇത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. പശുവിന്റെ ക്ഷേമത്തിന് പ്രധാന്യം നല്‍കി നടപ്പിലാക്കുന്ന പദ്ധതി അടുത്ത വര്‍ഷം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
അതേസമയം, വിലയോടൊപ്പം സെസ് ചാര്‍ജ് ഈടാക്കുന്നതിനാല്‍ ഇന്ത്യന്‍വിദേശ നിര്‍മ്മിത മദ്യത്തിന്റെ വിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാക്കും. എന്നാല്‍ സെസ് നിരക്ക് എത്രയാണ് ഈടാക്കുക എന്ന് സര്‍ക്കാര്‍ പിന്നീട് അറിയിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ രാജസ്ഥാനില്‍ സ്ഥലമിടപാടും മറ്റും നടക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയോടൊപ്പം പശു സെസ് ഈടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ഈ സംവിധാനത്തിന്റെ തുക വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടിയുടെ 10 ശതമാനം മുതല്‍ 20 ശതമാനം വരെ പശു സെസായി കണക്കാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്ത് പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് മദ്യത്തിനൊപ്പം പശു സെസ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 1500ഓളം പശു പരിപാലന കേന്ദ്രങ്ങളാണ് ഉള്ളത്. ഇവിടേക്ക് ആവശ്യമായ ചെലവ് കണ്ടെത്താനാണ് സര്‍ക്കാര്‍ ഫണ്ട് രൂപീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്. പശു പരിപാലനത്തിനായി രാജസ്ഥാനില്‍ ഗോപാലന്‍ എന്ന പേരില്‍ പ്രത്യേക വകുപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























