ഗൗരിയുടെയും കല്‍ബുര്‍ഗിയുടെയും വധത്തിനു പിന്നില്‍ ഒരേ ശക്തികൾ ; മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും എഴുത്തുകാരൻ കല്‍ബുര്‍ഗിയെയും വധിച്ചത് ഒരേ തോക്ക് ഉപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

മുതിർന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും എഴുത്തുകാരൻ കല്‍ബുര്‍ഗിയെയും വധിച്ചത് ഒരേ തോക്ക് ഉപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായ വിവരം. ഗൗരി ലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയും വധത്തിന്റെ പിന്നില്‍ ഒരേ ശക്തികളാണ് എന്ന വാദത്തെ സ്ഥിരീകരിക്കുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
രണ്ടുവര്‍ഷത്തിനിടയിലാണ് ഇരു കൊലപാതകങ്ങളും നടന്നത്. 2015ലാണ് കല്‍ബുര്‍ഗി കൊല്ലപ്പെട്ടതെങ്കിൽ 2017 ലാണ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷും കൊലചെയ്യപ്പെട്ടത്. സംഘ പരിവാർ രാഷ്ട്രീയ നിലപാടുകളെ ശക്തമായ എതിർത്തിരുന്ന ഇരുവരുടെയും കൊലപാതകത്തിന് പിന്നിൽ സംഘപരിവാർ തന്നെയാണെന്ന് ഉറപ്പിക്കുന്ന തെളിവുകളാണ് ഇത്.
കൊലകൾക്കുപയോഗിച്ചത് 7.65 എം.എം. പിസ്റ്റളാണെന്നു റിപ്പോർട്ടിൽ പറയുന്നു. ഇരുകൊലകളും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ആദ്യ ഔദ്യോഗികസൂചനയാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. ഗൗരി ലങ്കേഷ് കേസിലെ കുറ്റപത്രത്തോടൊപ്പമാണു മൂന്നാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിനുമുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചത്. ഗൗരി ലങ്കേഷ് കേസിലെ അഞ്ചുപ്രതികളിലൊരാളായ കെ.ടി. നവീൻ കുമാറിന്റെ മൊഴിയും ഫൊറൻസിക് റിപ്പോർട്ടിനെ ബലപ്പെടുത്തുന്നു. ഇരുകൊലകൾക്കും ഉപയോഗിച്ചത് 7.65 എം.എമ്മിന്റെ നാടൻ തോക്കാണെന്നു തെളിഞ്ഞിട്ടുണ്ട്. ഗൗരി ലങ്കേഷ് വധത്തിൽ അറസ്റ്റിലായ പുണെ സ്വദേശി അമോൽ കലെയ്ക്ക് കലബുർഗിയുടെ കൊലയിൽ പങ്കുണ്ടെന്നാണു സൂചനയെന്നു പോലീസ് പറയുന്നു. കലബുർഗിയെ വാതിലിൽ മുട്ടിവിളിച്ചത് ഇയാളാണെന്നാണു പോലീസിന്റെ നിഗമനം.
അതേസമയം, കലബുർഗിയുടെ കൊലയ്ക്കുപയോഗിച്ചതിൽ ഒരു തോക്കാണ് കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പാൻസരെയെ കൊല്ലാൻ ഉപയോഗിച്ചതെന്നും ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ തോക്കുപയോഗിച്ചാണ് യുക്തിവാദിനേതാവ് നരേന്ദ്ര ദാഭോൽക്കറെ കൊന്നതെന്നും തെളിഞ്ഞു.
https://www.facebook.com/Malayalivartha























