അഫ്ഗാനിസ്ഥാനില്‍ റംസാന്‍ നാളുകളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്് താലിബാന്‍

അഫ്ഗാനിസ്താനില്‍ റംസാന്‍ നാളുകളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് താലിബാന്‍. ഇതു സംബന്ധിച്ച് അ്ഫഗാനിസ്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിരുപാധിക വാഗ്ദാനങ്ങള്‍ താലിബാന്‍ സ്വീകരിച്ചു. ഈദ് അവധിയിലെ മൂന്ന് ദിവസങ്ങളില്‍ അക്രമങ്ങള്‍ നടത്തില്ലെന്ന് താലിബാന്‍ ഇന്നാണ് വ്യക്തമാക്കിയത്.
എന്നാല്‍, വിദേശസേനകള്‍ക്കെതിരായ ആക്രമണം തുടരുമെന്നും അവര്‍ക്കെതിരായ പോരാട്ടങ്ങളെ വെടിനിര്‍ത്തലില്‍ നിന്ന് ഒഴിവാക്കിയതായും താലിബാന്‍ വ്യക്തമാക്കി. തങ്ങള്‍ക്കു നേര്‍ക്കുണ്ടാകുന്ന ഏത് ആക്രമണത്തെയും ചെറുക്കുമെന്നും താലിബാന്‍ അറിയിച്ചു. എന്നാല്‍ എന്നു മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതെന്ന് താലിബാന്‍ അറിയിച്ചിട്ടില്ല.
റംസാന്‍ നിലാവ് ദൃശ്യമാകുന്നതോടെയാണ് പെരുന്നാള്‍ തുടങ്ങുന്നത്. ഇത് റംസാനിലെ 29 ാം രാവിലൊ 30നോ ആയിരിക്കും. അഫ്ഗാനില്‍ പലയിടത്തും പല സമയത്താണ് മാസപ്പിറ കാണുന്നത്. വ്യാഴാഴ്ചയാണ് പ്രസിഡന്റ് അഷ്‌റഫ് ഘാനി വെടിനിര്‍ത്തലിനുള്ള ആഹ്വാനവുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്. എന്നാല്‍ സര്‍ക്കാര്‍ വ്യവസ്ഥകളില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റിനെ ഒഴിവാക്കിയിരുന്നു.
ഇസ്ലാമിക പുരോഹിതരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഘാനി ഈ തീരുമാനം അറിയിച്ചത്. കാബൂളില്‍ കഴിഞ്ഞ ദിവസം പുരോഹിതര്‍ക്കു നേരെയുണ്ടായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ചാവേര്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കെതിരെ പുരോഹിതര്‍ ഫത്‌വ പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha























