തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി ; ദുരൂഹ മരണത്തിന് പിന്നിൽ ബി.ജെ.പിയെന്ന് തൃണമൂല്‍ നേതാക്കൾ

പശ്ചിമബംഗാളിലെ ഹൗറയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്(ടി.എം.സി) പ്രവര്‍ത്തകനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ മുതല്‍ കാണാതായ കാര്‍ത്തിക് ധാകി എന്ന പ്രവര്‍ത്തകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ഇൗ ആരോപണം ബി.ജെ.പി തള്ളി. ഒരാഴ്ചക്കിടെ രണ്ടാമത്തെ ടി.എം.സി പ്രവര്‍ത്തകനാണ് കൊല്ലപ്പെടുന്നത്. ജൂണ്‍ അഞ്ചിന് മുഹ്സിന് ഖാന്‍ എന്ന ടി.എം.സി പ്രവര്‍ത്തകന്‍ ബഗ്നനില് വെടിയേറ്റ് മരിച്ചിരുന്നു.
രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്.
https://www.facebook.com/Malayalivartha























