പ്ലസ്ടു പരീക്ഷാഫലം വന്നപ്പോള്‍ കുട്ടികളെ ഞെട്ടിച്ച് പരീക്ഷാ ബോര്‍ഡ്; എഴുതിയവർക്കും എഴുതാത്തവർക്കും വാരിക്കോരി മാർക്ക്

വിദ്യാര്‍ത്ഥികളും കുടുംബവും പരാതിയുമായി രംഗത്തെത്തി. കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന ഗുരുതര തെറ്റാണ് അധികൃതര്‍ ചെയ്യുന്നതെന്ന് ഇവര്‍ ആഞ്ഞടിച്ചു. കാത്തിരുന്ന പ്ലസ്ടു പരീക്ഷാഫലം വന്നപ്പോള്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും കണ്ണുതള്ളിച്ച് മാര്‍ക്ക് ഷീറ്റ്.
ആകെ മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാര്‍ക്കുകള്‍ നല്‍കിയാണ് ബിഹാര്‍ പരീക്ഷാ ബോര്‍ഡ് വീണ്ടും വിവാദത്തിലായിരിക്കുന്നത്. ജാന്‍വി സിങ് എന്ന വിദ്യാര്‍ത്ഥിനിയാണ് പരീക്ഷ എഴുതാതെയും മാര്‍ക്ക് ലഭിച്ചവരിലൊരാള്‍. ബയോളജി പരീക്ഷയ്ക്ക് എനിക്ക് എത്താന്‍ പറ്റിയില്ല. പക്ഷേ 18 മാര്‍ക്ക് നല്‍കിയിട്ടുണ്ട്. കുട്ടി പറഞ്ഞു.
ആകെ മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയതിന് പുറമേ തങ്ങള്‍ എഴുതാത്ത പരീക്ഷയ്ക്കു പോലും മാര്‍ക്ക് നല്‍കിയിരിക്കുകയാണ്. ബീഹാറിലെ അര്‍വാള്‍ ജില്ലയില്‍ നിന്നുള്ള ഭിംകുമാര്‍ എന്ന വിദ്യാര്‍ത്ഥിക്ക് കണക്ക് തിയറി പരീക്ഷയ്ക്ക് ആകെ 35 മാര്‍ക്കില്‍ 38 മാര്‍ക്കും ഒബ്ജക്ടീവ് പരീക്ഷയ്ക്ക് 35ല്‍ 37 മാര്‍ക്കും നല്‍കിയിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് സമാനമായ പ്രശ്‌നം ബീഹാറില്‍ നടന്നിരുന്നു. സന്ദീപ് രാജ് എന്ന കുട്ടിക്ക് ഫിസിക്‌സിന് 35ല്‍ 38 നല്‍കി.
എന്നാല്‍ ഇംഗ്ലീഷ് രാഷ്ട്രഭാഷയ്ക്കും പൂജ്യമാണ് നല്‍കിയിരിക്കുന്നത്. കണക്ക് ഒബ്ജക്ടീവ് പരീക്ഷയ്ക്ക് 35ല്‍ 40 മാര്‍ക്കും നല്‍കി. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നെന്ന് കുട്ടിയും കുടുംബവും ചോദിക്കുന്നു.
വീഡിയോ കാണാം.....
https://www.facebook.com/Malayalivartha























