സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണം; കുട്ടികളെ തട്ടിയെടുക്കുന്നവരെന്ന് സംശയിച്ച് രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു

വ്യാജ പ്രചരണം മൂലം ഒരു കൊലപാതകം കൂടി വാട്ട്‌സആപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണം മറയാക്കി രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് സംശയിച്ചാണ് ആസമിലെ വെസ്റ്റ്കര്‍ബി അങ്‌ലോങ് ജില്ലയിലെ ധക്‌മൊകയില്‍ രണ്ടുപേരെ മര്‍ദ്ദിച്ചുകൊന്നത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം.
ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു. അന്യ സംസ്ഥാനക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കളെ ജനക്കൂട്ടം ആക്രമിച്ചത്. എന്നാല്‍ ഇവരെ ആക്രമിക്കുമ്പോള്‍, തങ്ങള്‍ ആസംകാരാണെന്ന് യുവാക്കള്‍ കേണപേക്ഷിക്കുന്നുണ്ടായിരുന്നു. ഇതുവകവെയ്ക്കാതെയായിരുന്നു മര്‍ദ്ദനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും നൂറിലേറെ പേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























