നീതി ആയോഗില്‍ നിന്നും സ്‌മൃതി ഇറാനി പുറത്ത് ; ആയോഗിന്റെ പ്രത്യേക ക്ഷണിതാവായി ഇന്ദ്രിജിത്ത് സിംഗിനെ ഉൾപ്പെടുത്തി

വാര്‍ത്താവിനിമയ മന്ത്രി സ്ഥാനത്ത് നിന്നും നീക്കി ഒരു മാസം തികയും മുമ്ബ് നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനവും സ്‌മൃതി ഇറാനിക്ക് നഷ്‌ടമായി. സ്‌മൃതി ഇറാനിക്ക് പകരം മന്ത്രി ഇന്ദ്രിജിത്ത് സിംഗിനെ നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന നീതി ആയോഗിന്റെ യോഗം നടക്കാനിരിക്കെയാണ് സ്‌മൃതി ഇറാനിയെ ക്ഷണിതാവ് സ്ഥാനത്ത് നിന്നും നീക്കിയിരിക്കുന്നത്.
ജൂണ്‍ ഏഴിന് പുറത്തിറക്കിയ ഒൗദ്യോഗിക ഉത്തരവിലാണ് സ്‌മൃതി ഇറാനിയെ ക്ഷണിതാവ് സ്ഥാനത്ത് നിന്നും പുറത്താക്കിയതായി വ്യക്തമാക്കുന്നത്. മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് സ്‌മൃതി ഇറാനിയെ നീതി ആയോഗില്‍ നിന്നും പുറത്താക്കിയത്.
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ഒരു മാസം മുമ്ബാണ് വാര്‍ത്താവിനിമയ മന്ത്രി സ്ഥാനത്ത് നിന്ന് സ്‌മൃതി ഇറാനിയെ മാറ്റിയത്. പകരം സ്‌മൃതി ഇറാനിയുടെ ഡെപ്യൂട്ടിയായി ജോലി ചെയ്‌തിരുന്ന രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന് മന്ത്രാലയത്തിന്റെ ചുമതല നല്‍കുകയും ചെയ്‌തു. നിലവില്‍ ടെക്സ്റ്റെെയില്‍ മന്ത്രാലയത്തിന്റെ ചുമതല മാത്രമാണ് സ്‌മൃതിക്കുള്ളത്.
https://www.facebook.com/Malayalivartha























