ഉത്തരക്കടലാസില്‍ മൂല്യനിര്‍ണയത്തില്‍ ക്രമക്കേട്; ഇംഗ്ലീഷിന് വിദ്യാര്‍ഥിക്ക് ലഭിച്ചത് 50 ല്‍ 65 മാര്‍ക്ക്; ഞെട്ടിത്തെറിച്ച് അധികൃതര്‍; പ്രതിഷേധവുമായി വദ്യാര്‍ഥികള്‍

ബിഹാറിലാണ് സംഭവം നടന്നത്. 12ാം ക്ലാസ് പരീക്ഷാ ഫലത്തിലാണ് വീണ്ടും വ്യാപക ക്രമക്കേട് കണ്ടെത്തിയത്. പലവിദ്യാര്‍ഥികള്‍ക്കും പരമാവധി മാര്‍ക്കിലും കൂടുതല്‍ ലഭിച്ചതായും ആരോപണമുണ്ട്. ഇംഗ്ലീഷിനു പരമാവധി മാര്‍ക്കായ 50 ല്‍ 68 മാര്‍ക്ക് ലഭിച്ചതായി ഒരു വിദ്യാര്‍ഥി പറയുന്നു. മറ്റൊരു വിദ്യാര്‍ഥിക്ക് ഫിസിക്‌സിന് 35 ല്‍ 38 മാര്‍ക്കാണ് ലഭിച്ചത്. എന്നാല്‍ ഐഐടിജെഇഇ മെയിന്‍ പരീക്ഷയെന്ന ദുര്‍ഘട കടമ്പ കടന്ന വിദ്യാര്‍ഥികളില്‍ പലരും ഫിസിക്‌സിനും കെമിസ്ട്രിക്കും തോല്‍ക്കുകയും ചെയ്തിരിക്കുന്നു.
ബിഹാറില്‍ കഴിഞ്ഞ തവണയും പരീക്ഷാഫലത്തില്‍ ക്രമക്കേടുകള്‍ നടന്നിരുന്നു. ഒന്നാം റാങ്കുകാരിയായി പ്രഖ്യാപിച്ച റൂബി റായ് ഉത്തരക്കടലാസില്‍ നിറയെ സിനിമാപേരുകളാണ് എഴുതിയിരുന്നത്. ഒരു പരീക്ഷയുടെ പേപ്പറില്‍ മുഴുവനും തുളസീദാസിന്റെ പേരും എഴുതി. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ റൂബിയെ ടിവി ചാനലുകള്‍ അഭിമുഖം നടത്തിയപ്പോഴാണ് കള്ളിവെളിച്ചത്തായത്.
ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണയത്തില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് വിദ്യാര്‍ഥികള്‍ പാറ്റ്‌നയിലെ ബോര്‍ഡ് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നൂറുകണക്കിനു വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി പാറ്റ്‌നയിലെത്തിയത്.
https://www.facebook.com/Malayalivartha























