പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. സംഘടന രാജ്യത്തെ സാമുദായിക സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്ന് ആരോപിച്ച് തിരുപ്പൂരിലെ സംഘ്പരിവാര്‍ പ്രവര്‍ത്തകനായ കെ. ഗോപിനാഥ് ഫയല്‍ ചെയ്ത ഹരജിയാണ് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് പി.ടി. ആഷ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
ഏത് സംഘടനയെ നിരോധിക്കണമെന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും തീരുമാനിക്കുന്നത് കോടതികളുടെ ജോലിയല്ലെന്നും ഇതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനാണുള്ളതെന്നും അവര്‍ ഉത്തരവില്‍ വ്യക്തമാക്കി. സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 27ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കിയ നിവേദനങ്ങളില്‍ നടപടിയില്ലാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹരജിക്കാരന്‍ വാദിച്ചുവെങ്കിലും കോടതി അതംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha























