വിദേശ രാജ്യങ്ങളിലെ സഞ്ചാരികളുടെ മനം കവര്‍ന്ന വാട്ടര്‍ടാക്‌സി കേരളത്തിലെ കായലുകളില്‍ സര്‍വീസിന് ഒരുങ്ങുന്നു; ആലപ്പുഴയിലും കൊച്ചിയിലുമായി ആരംഭിക്കുന്ന വാട്ടര്‍ടാക്‌സികള്‍ക്ക് കേന്ദ്ര ഷിപ്പിംഗ് രജിസ്ട്രാറുടെ അനുമതി

ഓണ്‍ലൈന്‍ ടാക്‌സി പോലെ പ്രത്യേക നമ്പരില്‍ വിളിച്ചാല്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് വാട്ടര്‍ ടാക്‌സിയെത്തും. കായലോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വാട്ടര്‍ ടാക്‌സി സര്‍വിസ് ലഭ്യമാവും.
വെനീസ് പോലെയുള്ള വിദേശ രാജ്യങ്ങളില്‍ സഞ്ചാരികളുടെ പ്രിയം പിടിച്ചു പറ്റിയ വാട്ടര്‍ ടാക്‌സികളാണ് കേരളത്തിലേക്കും എത്തുന്നത്. ഓണ്‍ലൈന്‍ ടാക്‌സി പോലെ പ്രത്യേക നമ്പരില്‍ വിളിച്ചാല്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് വാട്ടര്‍ ടാക്‌സിയെത്തും. തുടക്കത്തില്‍ രണ്ട് വാട്ടര്‍ടാക്‌സികളാവും സര്‍വീസ് നടത്തുക. പതിനഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന കറ്റാമരന്‍ ബോട്ടുകളാണ് വാട്ടര്‍ടാക്‌സിക്കായി നിര്‍മ്മിക്കുന്നത്. 15 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വരെ വാട്ടര്‍ടാക്‌സികള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. ഹൗസ്‌ബോട്ടുകള്‍ക്കും ശിക്കാര്‍ വള്ളങ്ങള്‍ക്കും മണിക്കൂറിന് 1000 രൂപ മുതല്‍ 2500രൂപ വരെ നല്‍കേണ്ടി വരുമ്പോള്‍ വാട്ടര്‍ ടാക്‌സിക്ക് ഇതിന്റെ പകുതി നിരക്കേ ഉണ്ടാവൂ.
വിദേശികള്‍ക്ക് ഉള്‍പ്പെടെ കൊച്ചിയില്‍ നിന്ന് കൊല്ലം വരെ കായല്‍ സഞ്ചാരത്തിനും വാട്ടര്‍ടാക്‌സി ഉപയോഗിക്കാം. ദേശീയ ജലപാത സജ്ജമാകുന്നതോടെ കോവളം വരെയും സര്‍വീസ് നടത്താം. വാട്ടര്‍ടാക്‌സിയുടെ സാങ്കേതികവിദ്യ,നടത്തിപ്പ് തുടങ്ങിയ കാര്യങ്ങള്‍ നിശ്ചയിക്കാന്‍ വിവിധ വകുപ്പുകളിലെ വിദഗ്ധര്‍ അടങ്ങിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ഏകദേശം 50 ലക്ഷം രൂപയാണ് ഒരു ടാക്‌സിയുടെ നിര്‍മ്മാണച്ചിലവ്.
എറണാകുളത്തെ ഏജന്‍സിയാണ് അഞ്ച് വര്‍ഷത്തെ അറ്റകുറ്റപ്പണി കരാറോടെ സര്‍ക്കാരിന് വാട്ടര്‍ടാക്‌സി നിര്‍മ്മിച്ച് നല്‍കുന്നത്.
https://www.facebook.com/Malayalivartha























