സാമുദായിക സംഘര്‍ഷം പൂകയുമ്പോഴും ഹൈന്ദവരും ക്രൈസ്തവരും ഒന്നിച്ചൊരു സമൂഹവിവാഹം; ചത്തീസ്ഗഡില്‍ വരണമാല്യം ചാര്‍ത്തിയത് 245 ദമ്പതികള്‍

ചത്തിസ്ഗഡിലെ ബിജാപുരിലാണ് സംഭവം നടന്നത്. സാമുദായിക സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ ഇവിടെ സര്‍വ സാധാരണമാണ്. എന്നാല്‍ ചത്തിസ്ഗഡില്‍ നിന്നൊരു നല്ല വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇവിടെ നടന്നൊരു സമൂഹവിവാഹത്തില്‍ ഹൈന്ദവ,ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. െ്രെകസ്തവരും ഹൈന്ദവരുമായ 245 ദമ്പതികളാണ് ഛത്തിസ്ഗഡില്‍ നടന്ന സമൂഹവിവാഹത്തില്‍ പങ്കാളികളായത്.
മാതൃകാ സമൂഹവിവാഹം സംഘടിപ്പിച്ചത് ചത്തിസ്ഗഡിലെ ബിജാപുരിലാണ് വനിതാ, ശിശുക്ഷേമ മന്ത്രാലയമാ്ണ്. സംസ്ഥാന മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ സമൂഹവിവാഹ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു സംഘാടനം.
ചടങ്ങിന് ഹൈന്ദവരായ വധൂവരന്‍മാര്‍ കടുത്ത നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യമന്ത്രി സാമൂഹിക് കന്യാ വിവാഹ് യോജനയില്‍ ഉള്‍പ്പെടുത്തി 1100 ദമ്പതിമാരുടെ വിവാഹം നടത്തിയ മാസങ്ങള്‍ കഴിയവേയാണ് പുതിയ സമൂഹവിവാഹം നടന്നത്. അന്ന്, െ്രെകസ്തവ ആചാരപ്രകാരം 11 ദമ്പതികള്‍ ആയിരുന്നു വിവാഹിതരായത്. ബാക്കിയുള്ളവര്‍ ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹിതരായത്.
https://www.facebook.com/Malayalivartha























