ലോകത്തെ ഏറ്റവു വലിയ സമ്പന്ന പാര്‍ട്ടിയായ ബിജെപിയുടെ വരുമാനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 81 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍; എങ്കിലും ധനകാര്യം കൈകാര്യം ചെയ്യുന്നത് ആരാണെന്ന് പാര്‍ട്ടി പുറത്തുവിടുന്നില്ല

ബിജെപിയുടെ വരുമാനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 81 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ദ വയറാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ കണക്കുകളിലാണ് ഈ വര്‍ധനവ് വ്യക്തമായിട്ടുള്ളതെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് ഇരട്ടിയോളമുള്ള വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ഓണ്‍ലൈന്‍ മാധ്യമമായ ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാനദണ്ഡ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും ബിജെപി, പാര്‍ട്ടിക്കുള്ളിലെ ധനകാര്യം കൈകാര്യം ചെയ്യുന്ന ആളിനെ (ട്രഷറര്‍) കുറിച്ചുള്ള വിശദീകരണം നല്‍കാറില്ലെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ വലിയ വരുമാനമുള്ള ബിജെപി, സംഭാവനകള്‍ വാങ്ങുന്നതും കൈകാര്യം ചെയ്യുന്നതുമായ ട്രഷറര്‍ ആരാണെന്നു വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്പത്തിക കാര്യങ്ങള്‍ നടത്തുന്ന ട്രഷറര്‍ ആരാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നത് മാനദണ്ഡങ്ങള്‍ പ്രകാരം നിര്‍ബന്ധമാണെങ്കിലും ബിജെപി ഇക്കാര്യം പാലിക്കാറില്ല. അമിത് ഷാ ദേശീയ പ്രസിഡന്റായതിനു ശേഷം ഇക്കാര്യം വ്യക്തമാക്കാറില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം 2016-17 കാലത്തെ കണക്കുകളായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ 1034 കോടി രൂപ വരുമാനമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള മൊത്തം വരുമാനത്തിന്റെ 66.34 ശതമാനമുണ്ടാകുമിത്. കോണ്‍ഗ്രസ് 225.36 കോടി രൂപയും (14.45 ശതമാനം), ബിഎസ്പി 173.58 കോടി രൂപയും (11.13 ശതമാനം), സിപിഎം 100.25 കോടിയും (6.43 ശതമാനം), എന്‍സിപി 17.235 കോടി (1.11 ശതമാനം), തൃണമൂല്‍ കോണ്‍ഗ്രസ് 6.39 കോടി (0.41 ശതമാനം), സിപിഐ 2.079 കോടിയുടെയും (0.13 ശതമാനം) വാര്‍ഷിക വരുമാനത്തിന്റെ കണക്കുകള്‍ ഹാജരാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























