അജ്ഞാത സംഘത്തിന്റെ വെടിയേറ്റ ഡോക്ടര്‍ കഫീല്‍ഖാന്റെ സഹോദരന്റെ ആരോഗ്യനില വഷളായി

അജ്ഞാത സംഘത്തിന്റെ വെടിയേറ്റ ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന്‍ കാസിഫ് ജമീലിന്റെ ആരോഗ്യനില വഷളായി. ഇതേതുടര്‍ന്ന് കാസിഫിനെ ലഖ്‌നൗവിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് അജ്ഞാത അമ്രകികളുടെ വെടിയേറ്റതിനെ തുടര്‍ന്ന് കാസിഫ് ജമീല്‍ ഗൊരഖ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് 11 മണിയോടെ ഹുമയൂണ്‍പൂരിലെ ജെ.പി ആശുപത്രിക്ക് സമീപത്ത് വച്ചാണ് കാസിഫിന് വെടിയേറ്റത്.
ബൈക്കിലെത്തിയ അജ്ഞാത സംഘം ഇയാള്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വലത് കൈയ്ക്ക് മുകളിലും കഴുത്തിലും കവിളിലും പരുക്കേറ്റ കാസിഫിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കഫീല്‍ ഖാന്‍ ആരോപിച്ചു.
തിങ്കളാഴ്ച പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എഞ്ചിനീയറാണ് കാസിഫ്. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ ആരോപണം. ഗൊരഖ്പുരിലെ ബിആര്‍ഡി ആശുപത്രിയില്‍ 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ ബലിയാടാക്കി കഫീല്‍ ഖാനെ യു.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് കഫീല്‍ ഖാന്‍ ജയില്‍മോചിതനാകുന്നത്. അറസ്റ്റിന് പിന്നാലെ തന്റെ കുടുംബത്തെ വകവരുത്താന്‍ ശ്രമിക്കുന്നതായി കഫീല്‍ ഖാന്‍ ആരോപിച്ചിരുന്നു. ഡോ. കഫീലിന്റെ ആരോപണം ശരിവയ്ക്കും വിധമാണ് സഹോദരനെതിരെയുണ്ടായ ആക്രമണം.
https://www.facebook.com/Malayalivartha























