കാഷ്മീരില്‍ പത്രാധിപര്‍ വെടിയേറ്റു മരിച്ചു ; അജ്ഞാതരുടെ ആക്രമണത്തിൽ സുരക്ഷാ ജീവനക്കാര്‍ക്ക് ഗുരുതരപരിക്ക്

ജമ്മുകാഷ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വെടിയേറ്റു മരിച്ചു. റൈസിംഗ് കാഷ്മീര്‍ എഡിറ്റര്‍ ഷുജാത്അത് ബുഖാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ശ്രീനഗറില്‍ പ്രസ് കോളനിയിലെ തന്റെ ഓഫീസില്‍നിന്ന് പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ബുഖാരിക്ക് വെടിയേറ്റത്.
അക്രമികള്‍ തൊട്ടടുത്തുനിന്നാണ് വെടിവച്ചത്. ഒന്നിലേറെ വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്ത് തുളച്ചുകയറി. അക്രമികളെ തടുക്കാന്‍ ശ്രമിച്ച രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും വെടിയേറ്റു. ഇവരുടെ നില ഗുരുതരമാണ്.
നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കാഷ്മീരില്‍ ആക്രമണം നടക്കുന്നത്. സംഭവത്തില്‍ മാധ്യമമേഖലയാകെ ഞടുക്കത്തിലാണ്. മാധ്യമസ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള ആക്രമണമാണിതെന്ന് കാഷ്മീര്‍ ടൈംസ് എക്സിക്യുട്ടീവ് എഡിറ്റര്‍ അനുരാധ ജാംവാല്‍ പറഞ്ഞു.
2000 ല്‍ ബുഖാരിക്കു നേരെ ആക്രമണം നടന്നിരുന്നു. അന്നുമുതല്‍ അദ്ദേഹം പോലീസ് സംരക്ഷണത്തിലായിരുന്നു. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും സംഭവത്തില്‍ ഞടുക്കം രേഖപ്പെടുത്തി.അമര്‍നാഥ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ അവലോകനം ചെയ്യാന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ചതിനു പിന്നാലെയാണ് ആക്രമണം
https://www.facebook.com/Malayalivartha


























