രാഹുല്‍ ഗാന്ധിക്ക് 'പോക്‌സോ' കേസില്‍ നോട്ടീസ് ; മഹാരാഷ്ട്ര ശിശു അവകാശകമ്മീഷന്റെ നടപടി സ്വകാര്യവ്യക്തിയുടെ പരാതിയിൽ

കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിത അതിക്രമങ്ങള്‍ക്ക് ചുമത്തുന്ന പോക്‌സോ പ്രകാരമുള്ള കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ദലിത്കുട്ടികള്ക്ക് നേരെ നടന്ന അതിക്രമത്തിന്റെ വീഡിയോ ട്വിറ്ററില്‍ പൊസ്റ്റ് ചെയ്‌തെന്നും ഇത് കുട്ടികളുടെ സ്വകാര്യതയ്‌ക്കെതിരെയുള്ള കുറ്റകൃത്യമാണെന്നും ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ശിശു അവകാശകമ്മീഷനാണ് രാഹുലിന് നോട്ടീസ് അയച്ചത്.
അമോല്‍ ജാദവ് എന്നയാളാണ് രാഹുല്‍ ഗാന്ധിക്കെതിരേ പരാതി നല്‍കിയത്. ഇത് പരിഗണിച്ചാണ്ശിശു അവകാശകമ്മീഷന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് നോട്ടീസ് അയച്ചത്.
മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ മേല്ജാതിക്കാരന്റെ കുളത്തില്‍ നീന്തിയതിന് ദലിതരായ മൂന്ന് ആണ്‍കുട്ടികളെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വിവസ്ത്രരാക്കി മര്‍ദിച്ചിരുന്നു. ചൂടുസഹിക്കാനാകാതെ വന്നപ്പോള്‍ കുട്ടികള്‍ പൊതുകുളത്തില്‍ ഇറങ്ങി നീന്തിക്കുളിക്കുകയായിരുന്നു. ഇതുകണ്ട ഗ്രാമീണരിലൊരാള്‍ മറ്റുള്ളവരെ വിവരമറിയിക്കുകയും ഇവര്‍ കുട്ടികളെ കരയ്ക്കു കയറ്റി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തിന് ശേഷം കുട്ടികളെ നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തിക്കുകയും ചെയ്തു. ഈ സംഭവം വിവാദമായതോടെയാണ് രാഹുല്‍ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha























