ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക് വീണ്ടും അറസ്റ്റില്‍

ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക് വീണ്ടും അറസ്റ്റില്‍. ശ്രീനഗറില്‍ നിന്നും ഇന്ന് രാവിലെ പോലീസാണ് യാസിന്‍ മാലിക്കിനെ അറസ്റ്റു ചെയ്തത്. നേരത്തെ പല തവണകളായി ദേശീയ അന്വേഷണ ഏജന്‍സി ഉള്‍പ്പെടെ യാസിന്‍ മാലിക്കിനെ അറസ്റ്റു ചെയ്തിരുന്നു.
മൈസൂമയിലുള്ള വീട്ടില്‍ നിന്നുമാണ് യാസിനെ പോലീസ് അറസ്റ്റു ചെയ്തത്. കാഷ്മീരിലെ പ്രതിഷേധങ്ങള്‍ക്ക് യാസിന്‍ നേതൃത്വം നല്‍കുന്നത് തടയുന്നതിനുവേണ്ടിയാണ് അറസ്റ്റ്.
https://www.facebook.com/Malayalivartha
























