വെറും മൂന്നാഴ്ച മാത്രമുള്ള പിഞ്ച് ശരീരത്തോട് ക്രൂരമായ പക; കുഞ്ഞിന്റെ കൈഞരമ്പുകൾ മുറിച്ച് വെള്ളത്തിൽ മുക്കിക്കൊന്നു

മൂന്ന് ആഴ്ച മാത്രം പ്രായമായ കുഞ്ഞിനെ യുവാവ് മുക്കി കൊന്നു. ഇയാളുടെ ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. മറ്റൊരാളില്‍ ജനിച്ച കുഞ്ഞിനെയാണ് ഇയാള്‍ കൊന്നുകളഞ്ഞത്. ഞരമ്പുകള്‍ മുറിച്ച ശേഷം ബക്കറ്റിലെ വെളളത്തില്‍ മുക്കിയാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. പുലര്‍ച്ചെ 2.30 ഓടെ ഷിലോംഗിലുള്ള യുവതിയുടെ വീട്ടിലെത്തിയാണ് സംഭവം.
മുഖംമൂടി ധരിച്ചെത്തിയ യുവാവ് കുഞ്ഞിനെ അമ്മയില്‍നിന്ന് പിടിച്ചെടുക്കുകയായിരുന്നു. കരച്ചില്‍ കേട്ട് മുത്തശ്ശിയാണ് എഴുന്നേറ്റ് വന്നത്. മുറിയില്‍ വന്നുനോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ചു നിലത്ത് കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. പ്രസവത്തെ തുടര്‍ന്ന് ശാരീരിക വിഷമതകള്‍ നേരിടുന്ന യുവതിയ്ക്ക് ഇയാളെ തടയാനായില്ല. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ മുന്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























