ഭാവിയില്‍ സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ കോഡിങ് ഭാഷ സംസ്‌കൃതമായിരിക്കുമെന്ന് കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഡ്‌ഡെ

സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ കോഡിങ് ഭാഷയായി ഭാവിയില്‍ ഉപയോഗിക്കാന്‍ പോകുന്നത് സംസ്‌കൃതമായിരിക്കുമെന്ന് കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഡ്‌ഡെ. കൊല്‍ക്കത്ത ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന സ്‌കില്‍ ഡവലപ്‌മെന്റ് പ്രഭാഷണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അല്‍ഗോരിതങ്ങള്‍ എഴുതാന്‍ സംസ്‌കൃതമാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ഇംഗ്ലീഷിനോടുള്ള വിധേയത്വം കൂടുകയാണ്. എന്നാല്‍ ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ സംസ്‌കൃതത്തിന്റെ പ്രാധാന്യം മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പ്രോഗ്രാമിങ് ചെയ്യാനായി സംസ്‌കൃതമാണ് ഉപയോഗിക്കാന്‍ പോകുന്നത്. സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലെ വികാസത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഏക ഭാഷ സംസ്‌കൃതമാണെന്നും ഹെഡ്‌ഡെ അവകാശപ്പെട്ടു.
നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും അടുത്ത തലമുറയിലെ സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായി പ്രവര്‍ത്തിക്കാന്‍ സംസ്‌കൃതത്തിന് മാത്രമേ സാധിക്കൂ. ഇന്നത്തെ ടെക്‌നോളജിക്ക് ഇംഗ്ലീഷ് മതിയായേക്കും എന്നാല്‍ സൂപ്പര്‍ കമ്പ്യൂട്ടറുകളടക്കം നാളത്തെ പല സാങ്കേതികവിദ്യകളും സംസ്‌കൃതത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകാന്‍ പോകുന്നത്. അലോപ്പതി മരുന്നുകള്‍ ഉപേക്ഷിച്ച് നുറ്റാണ്ടുകളുടെ പാരമ്ബര്യമുള്ള ആയുര്‍വേദ മരുന്നുകളിലേക്ക് മാറാനും മന്ത്രി ആഹ്വാനം ചെയ്തു
https://www.facebook.com/Malayalivartha
























