Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

ട്രാക്ക് പരിശോധനയെന്ന പരമ്പരാഗത രീതിയെ യന്ത്രവത്ക്കരിക്കാനൊരുങ്ങി റെയില്‍വേ... ഇനി റെയില്‍പാത നിരീക്ഷണത്തിനായി ഡ്രോണുകളും...

23 JUNE 2018 03:09 PM IST
മലയാളി വാര്‍ത്ത

റെയില്‍പാതകളുടെ നിരീക്ഷണത്തിനായി ഡ്രോണുകള്‍ ഉപയോഗപ്പെടുത്താന്‍ പദ്ധതി. ഉത്തരാഖണ്ഡിലെ റൂര്‍ക്കി ഐഐടിയാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ടി ഡ്രോണുകള്‍ വികസിപ്പിച്ചത്. ഉത്തരാഖണ്ഡ് നഗരത്തില്‍ ഡ്രോണുകളുടെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകള്‍ക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗവേഷണങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ടെലികോം രംഗത്തെ പൊതുസ്വകാര്യ സംരംഭമായ ടെലികോം സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സിന് (ടിസിഓഇ) കീഴില്‍ റെയില്‍വേയുടെ ബ്രോഡ്ബാന്റ് സേവന വിഭാഗമായ റെയില്‍ടെല്‍ കോര്‍പറേഷനും ഐഐടി റൂര്‍കിയും വികസിപ്പിക്കുന്ന ഡ്രോണുകള്‍ വഴി യന്ത്രങ്ങളുടെ സഹായത്തോടെയുള്ള റെയില്‍പാത പരിശോധനകള്‍ സാധ്യമാവും.

ട്രാക്ക് പരിശോധനയ്ക്കായി ജീവനക്കാര്‍ റെയില്‍ പാളം മുഴുവന്‍ നടന്ന് പരിശോധന നടത്തുന്ന രീതിയാണ് ഇപ്പോഴും റെയില്‍വേ തുടര്‍ന്നുപോരുന്നത്. ഈ പരമ്പരാഗത രീതിയെ ഭാവിയില്‍ പൂര്‍ണമായും യന്ത്രവത്കരിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. പരിശോധനകള്‍ കാര്യക്ഷമമല്ലാത്തതും ജീവനക്കാരില്‍ നിന്നുണ്ടാകുന്ന അശ്രദ്ധയുമാണ് പല തീവണ്ടി അപകടങ്ങളുടെയും കാരണം.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഡ്രോണുകള്‍ ഉപയോഗിച്ചുള്ള റെയില്‍ പാത പരിശോധന പിഴവുകളുണ്ടാകുന്നത് ലഘൂകരിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍ പാതാ പരിശോധനകള്‍ക്ക് പുറമെ റെയില്‍വേ പദ്ധതികളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും പരിശോധന, രക്ഷാപ്രവര്‍ത്തനം, പരിചരണം എന്നീ മേഖലകളിലും ഡ്രോണ്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്. ഈ രംഗങ്ങളിലും ഡ്രോണുകള്‍ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.

റെയില്‍ പാതകളുടെ വീഡിയോകളും ചിത്രങ്ങളും പകര്‍ത്തിയാണ് റെയില്‍ പാളങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നത്. ആദ്യ ഘട്ടത്തില്‍ റെയില്‍ ട്രാക്കുകള്‍ തമ്മിലുള്ള അകലമാണ് ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധിച്ചത്. താമസിയാതെ പാളങ്ങളുടെ മറ്റ് ഭാഗങ്ങളും ഡ്രോണ്‍ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കാനാണ് ശ്രമിക്കുന്നതെന്ന് ഐഐടി റൂര്‍ക്കിയിലെ അധ്യാപകനും ഈ പദ്ധതിയുടെ കോര്‍ഡിനേറ്ററുമായ ധര്‍മേന്ദ്ര സിങ് പറഞ്ഞു.

നിര്‍മിതബുദ്ധി, ബിഗ് ഡേറ്റ എന്നീ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ട്രാക്കുകളിലെ പിഴവുകള്‍ മുന്‍കൂട്ടി അറിയാനും പരിശോധനകള്‍ നടത്താനും സാധ്യമാക്കുന്ന ഡ്രോണുകള്‍ വികസിപ്പിക്കാനാണ് റൂര്‍ക്കി ഐഐടിയുടെ അടുത്ത ലക്ഷ്യം. ലോകത്തെ ഏറ്റവും വലിയ റെയില്‍ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേയുടേത്.
എന്നാല്‍ സുരക്ഷയുടെയും കാലാനുസൃതമായ സാങ്കേതിക വിദ്യകളുടെയും ഉപയോഗത്തില്‍ ഇന്ത്യയിലെ മറ്റ് മേഖലകളിലേത് പോലെ തന്നെ ഇന്ത്യന്‍ റെയില്‍വയും വളരെ പിന്നിലാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (11 minutes ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (15 minutes ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (28 minutes ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (40 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (1 hour ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (2 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (2 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (3 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (3 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

Malayali Vartha Recommends