75 കോടിയുടെ കറന്റു ബില്‍: ഷോക്കടിച്ച് ഗുഡ്ഗാവുകാരന്‍

സാധാരണക്കാരനായ ജിതേന്ദര്‍ കുമാറിനു 75 കോടി രൂപയുടെ വൈദ്യുതി ബില്‍ കിട്ടിയപ്പോള്‍ സത്യത്തില്‍ ഷോക്കടിയേറ്റപോലെയായി. ഹരിയാനയിലെ ഗുഡ്ഗാവില്‍ സെക്ടര്‍ നാലിലെ താമസക്കാരനാണു ജിതേന്ദര്‍ കുമാര്‍. കഴിഞ്ഞ രണ്ടു മാസത്തെ ബില്‍ എന്നു പറഞ്ഞാണു 75 കോടിയുടെ ബില്‍ കിട്ടിയിരിക്കുന്നത്.
കഴിഞ്ഞ തവണ കിട്ടിയത് 9000 രൂപയുടെ ബില്ലായിരുന്നു. അതിനുമുമ്പു കിട്ടിക്കൊണ്ടിരുന്നതു ശരാശരി 5000 രൂപയുടേതും. വീട്ടില്‍ സാധാരണ വൈദ്യുതി ഉപകരണങ്ങളേയുള്ളൂ. എന്നിട്ടും എങ്ങനെയാണ് ഇത്രയും ബില്ലാകുന്നതെന്നു മനസിലായില്ല.
പലപ്രാവശ്യം കറന്റു ബില്ലുമായി ജിതേന്ദര്‍ കുമാര്‍ വൈദ്യുതി ഓഫീസില്‍ പോയെങ്കിലും ഇതുവരെ പ്രശ്‌നം പരിഹരിച്ചിട്ടില്ല. എന്റെ വീടു വിറ്റാല്‍ പോലും 75 കോടി കിട്ടില്ല, പണം അടയ്‌ക്കേണ്ടി വന്നാല്‍ തെരുവിലിറങ്ങി ഭിക്ഷ തെണ്ടേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഈ അപാകതയ്ക്കു എത്രയും പെട്ടെന്നൊരു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജിതേന്ദര്‍ കുമാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























