Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

വീട്ടുകാരും ബന്ധുക്കളും ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയതിന് പ്രതികാരം ചെയ്യാന്‍ 'കയറി പാര്‍ക്കല്‍ ' ചടങ്ങിന് ആഹാരത്തില്‍ വിഷം കലര്‍ത്തി, നാലു കുട്ടികളും ഒരു മുതിര്‍ന്നയാളും മരണമടഞ്ഞു, വീട്ടമ്മ അറസ്റ്റില്‍

23 JUNE 2018 03:07 PM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയിലെ റെയ്ഗാര്‍ഡിലെ പ്രാണ്ട്യാ എന്ന് വിളിക്കപ്പെടുന്ന ജ്യോതി സുരേഷ് സര്‍വേശ് എന്ന 28-കാരി വീട്ടമ്മയുടെ കറുത്ത നിറത്തെക്കുറിച്ചും പാചകം അറിയാത്തതിനെക്കുറിച്ചും ബന്ധുക്കളും വീട്ടുകാരും മറ്റുള്ളവരുടെ സാന്നിദ്ധ്യത്തില്‍ പരിഹസിക്കുന്നത് പതിവായിരുന്നു.

'കറുമ്പി' യെന്ന വിളി അസഹനീയമായതോടെ യുവതി കടുംകൈ പ്രയോഗിക്കാന്‍ തീരുമാനം എടുത്തു. മഹദ് ഗ്രാമത്തില്‍ ജൂണ്‍ 18-ന് നടന്ന പുര വാസ്തുബലി ചടങ്ങിന് വിളമ്പിയ ആഹാരത്തില്‍ വിഷം കലര്‍ത്തി അവര്‍ കുടുംബാംഗങ്ങള്‍ക്ക് കൊടുത്തു. അഞ്ചു പേര്‍ വിഷാംശം അകത്തു ചെന്ന് മരണമടയുകയും നൂറിലധികം പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയൂം ചെയ്തു. 7-നും 13- നും ഇടയില്‍ പ്രായമുള്ള നാലു കുട്ടികളും ഒരു മുതിര്‍ന്നയാളുമാണ് മരണത്തിന് കീഴടങ്ങിയത്.

വിരുന്നിന് വിളമ്പിയ ഭക്ഷണത്തില്‍ ഇവര്‍ കീടനാശിനി കലര്‍ത്തുകയായിരുന്നു. ആഹാരം കഴിച്ച 58-കാരന്‍ സുരേഷ്മാനേയും നാലു മക്കളുമാണ് മരണമടഞ്ഞത്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആഹാരം കഴിച്ച 80 പേര്‍ആശുപത്രിയിലാണ്. മൊത്തം 120 പേര്‍ക്കാണ് വിഷബാധയേറ്റത്.

വിരുന്നിന് വിളമ്പിയ പരിപ്പുകറിയിലാണ് അവര്‍ കീടനാശിനി കലര്‍ത്തിയത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആള്‍ക്കാര്‍ ആശുപത്രിയിലായതോടെ പോലീസ് ഭക്ഷ്യശകലം പരിശോധനയ്ക്ക് അയയ്ക്കുകയും കീടനാശിനി അംശം കണ്ടെത്തുകയുമായിരുന്നു. കൊലപാതകവും കൊലപാതകശ്രമവും ഉള്‍പ്പെടെയുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

             

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (12 minutes ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (16 minutes ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (29 minutes ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (41 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (1 hour ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (2 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (2 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (3 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (3 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

Malayali Vartha Recommends