മലയാളിയായ വനിതാ നേതാവ് എ.ആര്‍.സിന്ധു സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളിയായ വനിതാ നേതാവ് എ.ആര്‍.സിന്ധു സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റിയിലെ വനിതയുടെ ഒഴിവിലാണ് സിന്ധു എത്തിയത്.
അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ആന്‍ഡ് ഹെല്‍പേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ സിന്ധു ആലപ്പുഴ സ്വദേശിയാണ്.
സുല്‍ത്താന്‍ ബത്തേരി മുന്‍ എം.എല്‍.എയും കിസാന്‍ സഭയുടെ ദേശീയ ഭാരവാഹിയുമായ പി.കൃഷ്ണപ്രസാദിന്റെ ഭാര്യയാണ് സിന്ധു.
https://www.facebook.com/Malayalivartha























