വാജ്‌പേയിയുടെ ആരോഗ്യവിവരം തിരക്കി മോദിയുടെ രാത്രിയിലെ അപ്രതീക്ഷിത സന്ദര്‍ശനം

ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലുള്ള മുതിര്‍ന്ന ബിജെപി നേതാവ് എ.ബി.വാജ്‌പേയിയുടെ ആരോഗ്യ വിവരം അന്വേഷിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച രാത്രി ഒന്‍പതോടെ എഐഐഎംഎസില്‍ നേരിട്ടെത്തിയായിരുന്നു മോദി വിവരങ്ങള്‍ തിരക്കിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. 20 മിനുറ്റോളം ആശുപത്രിയില്‍ ചെലവിട്ട ശേഷം മോദി മടങ്ങി.
അതേസമയം വാജ്‌പേയിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു പുതിയ വിവരങ്ങളൊന്നും എഐഐഎംഎസ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കാര്‍ഡിയോ തൊറാസിക് സെന്ററിലെ ഐസിയുവിലാണ് ഇപ്പോഴും അദ്ദേഹമുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്ന് കഴിഞ്ഞയാഴ്ച ഔദ്യോഗികമായി അറിയിച്ചിരുന്നു. 93 വയസ്സുള്ള വാജ്‌പേയിയെ ജൂണ്‍ 11നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha






















