കല്യാണ സദ്യക്കിടെ ഭക്ഷണം വിളമ്പുന്ന പാത്രം തീര്‍ന്നതിനെ ചൊല്ലി തര്‍ക്കം, ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നാലു പേര്‍ക്ക് ഗുരുതര പരുക്ക്

കല്യാണ സദ്യക്കിടെ ഭക്ഷണം വിളമ്പുന്ന പാത്രം തീര്‍ന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിലും ഏറ്റുമുട്ടലിലും ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ വിക്രംപുരയിലാണ് സംഭവം.
ബുഫെ രീതിയില്‍ ഭക്ഷണം വിളമ്പുന്നതിനിടെ പാത്രം തീര്‍ന്നു പോകുകയായിരുന്നു. ഇതോടെ അതിഥികളില്‍ ചിലര്‍ പ്രകോപിതരായി. തുടര്‍ന്ന് അതിഥികളും സംഘാടകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും വാക്കേറ്റം സംഘര്‍ഷമാകുകയും ചെയ്തു. ഇതിനിടയിലാണ് അതിഥികളിലൊരാളായ വിശാലി(20)ന് പരിക്കേറ്റത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വിശാല്‍ മരിച്ചത്. പരിക്കേറ്റ മറ്റ് നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























