ഹൈദരാബാദിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മരണം, അഞ്ചു പേര്‍ക്ക് പരിക്ക്

വാഹനാപകടത്തില്‍ ഹൈദരാബാദില്‍ അഞ്ച് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോയില്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത് . ലിന്‍ഗാലായില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവമുണ്ടായത്.ഹൈദരാബാദിലെ ചന്തയില്‍നിന്നും പച്ചക്കറികള്‍ വാങ്ങാന്‍ പോയ പത്തംഗസംഘമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്ത്രീകളുടെ സംഘമാണ് അപകടത്തില്‍പെട്ടത്.
https://www.facebook.com/Malayalivartha






















