അരവിന്ദ് കേജ്‌രിവാള്‍ തനിക്ക് പ്രചോദനമാണെന്ന് കമലഹാസന്‍, ഞങ്ങള്‍ തമ്മില്‍ ഒരു കാര്യത്തിലും സാമ്യമില്ലെങ്കിലും തന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള പ്രബോധനം കേജ്‌രിവാള്‍ ആയിരുന്നെന്ന് കമല്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തനിക്ക് പ്രചോദനമാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമലഹാസന്‍. ഞങ്ങള്‍ തമ്മില്‍ ഒരു കാര്യത്തിലും സാമ്യമില്ലെങ്കിലും തന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള പ്രബോധനം കേജ്‌രിവാള്‍ ആയിരുന്നെന്ന് കമല്‍ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ക്ഷേമത്തിനാണ് കേജ്‌രിവാള്‍ പ്രാധാന്യം നല്‍കുന്നത്. അഴിമതി രഹിത പോരാട്ടമാണ് അദ്ദേഹത്തിന്റേത്.
കേരള മുഖ്യമന്ത്രി പിണറായി വിജയനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ജനക്ഷേമാര്‍ത്ഥം പ്രവര്‍ത്തിക്കുന്നവരാണ്. തമിഴ്‌നാടിനേക്കാള്‍ ചെറിയ സംസ്ഥാനമാണ് കേരളം. എന്നിരുന്നാലും ധാരാളം കാര്യങ്ങള്‍ പിണറായി വിജയന്‍ അവിടെ ചെയ്യുന്നുണ്ട്.
ഹൈദരാബാദിനെ ഒരു മികച്ചയിടമാക്കി മാറ്റാന്‍ ചന്ദ്രബാബു നായിഡുവിന് കഴിഞ്ഞു. അമരാവതിയിലും അതിനു തന്നെയാണ് അദ്ദേഹം പ്രയത്‌നിക്കുന്നത്. ഇതെല്ലാമാണ് എന്റെ മുന്നിലുള്ള മികച്ച ഉദാഹരണങ്ങള്‍കമല്‍ പറഞ്ഞു.
തമിഴ്‌നാടിന്റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തന്നെ പ്രചോദിപ്പിച്ചതെന്ന് കമല്‍ വ്യക്തമാക്കി. മാറ്റം വേണമെന്ന മുഴക്കം തന്റെ കുട്ടിക്കാലം മുതല്‍ താന്‍ കേള്‍ക്കുന്നതാണ്.
എന്നാല്‍ ഇപ്പോഴും അതിന് ഒരുമാറ്റവുമില്ല. വളരെ നേരത്തെ തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടിയിരുന്നുവെന്ന കുറ്റബോധം മാത്രമാണ് തനിക്കുള്ളതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























