Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ പി. ധനപാലിന്റെ നടപടിയെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി

25 JUNE 2018 12:31 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടിലെ 18 അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ പി. ധനപാലിന്റെ നടപടിയെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി. ജൂണ്‍ 27നാണ് ഹരജികള്‍ പരിഗണിക്കുക.
കേസില്‍ ജൂണ്‍ 14ന് മദ്രാസ് ഹൈകോടതി രണ്ടംഗ ബെഞ്ച് ഭിന്ന വിധിയായിരുന്നു പുറപ്പെടുവിച്ചിരുന്നത്. തമിഴ്‌നാട് നിയമസഭയില്‍ ടി.ടി.വി. ദിനകരനെ പിന്തുണച്ച 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തായിരുന്നു ഹരജി. എന്നാല്‍, സ്പീക്കറുടെ നടപടി ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ശരിവെച്ചു.
നിയമസഭ സ്പീക്കറുടെ ഉത്തരവില്‍ ജുഡീഷ്യറിക്ക് ഇടപെടാന്‍ പരിമിതികളുണ്ടെന്നും നിയമവിരുദ്ധമായി സ്പീക്കര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഏതെങ്കിലും വിദ്വേഷത്തിന്റെ പേരില്‍ സ്പീക്കര്‍ നടപടിയെടുത്തതായി കരുതുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വിധിച്ചത്. അതേസമയം, സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും തീരുമാനത്തിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമായിരുന്നു രണ്ടാമത്തെ ജസ്റ്റിസ് എം. സുന്ദരന്റെ വിധി. ഗവര്‍ണര്‍ക്ക് 19 എം.എല്‍.എമാരാണ് പരാതി നല്‍കിയത്.

എന്നാല്‍, 18 എം.എല്‍.എമാര്‍ക്കെതിരെ മാത്രമാണ് സ്പീക്കര്‍ നടപടിയെടുത്തതെന്നും ജസ്റ്റിസ് സുന്ദര്‍ ചൂണ്ടിക്കാട്ടി. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത തീര്‍പ്പുണ്ടായ നിലയില്‍ മൂന്നാമത്തെ ജഡ്ജിക്ക് കേസ് കൈമാറുമെന്ന് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അറിയിച്ചിരുന്നു. ഭിന്നവിധിയെ തുടര്‍ന്നാണ് എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ശശികല, ദിനകരന്‍ എന്നിവരെ അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍ 18 എം.എല്‍.എമാര്‍ 2017 ആഗസ്റ്റില്‍ അന്നത്തെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും പിന്തുണ പിന്‍വലിക്കുന്നതായും കത്ത് നല്‍കി.
ഇതുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെ ചീഫ് വിപ്പ് എസ്. രാജേന്ദ്രന്‍ 18 എം.എല്‍.എമാരും പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതായി ആരോപിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 2017 സെപ്റ്റംബര്‍ 18ന് സ്പീക്കര്‍ അയോഗ്യത കല്‍പിച്ച് ഉത്തരവിട്ടത്. തുടര്‍ന്ന് നടപടിക്ക് വിധേയരായ എം.എല്‍.എമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (9 minutes ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (17 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (27 minutes ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (34 minutes ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (1 hour ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (1 hour ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (1 hour ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (2 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (3 hours ago)

Malayali Vartha Recommends