Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

വിവാദ ആൾദൈവം ഗുർമീത് റാം റഹീമിന് ഇപ്പോൾ ഇസഡ് കാറ്റഗറി സുരക്ഷ ഇല്ല, ലക്ഷക്കണക്കിന് അനുയായികളും ആഡംബര ജീവിതവും ഇല്ല!! ആകെയുള്ളത് ജയിൽ കൃഷി വളപ്പിൽ റോക്ക് സ്റ്റാര്‍ സ്വാമി ദിവസവും രണ്ട് മണിക്കൂര്‍ കൃഷി ചെയ്തെടുത്ത ഉരുളക്കിഴങ്ങും, കറ്റാര്‍ വാഴയും, തക്കാളിയും , പടവലങ്ങയും!! കൂലിയായി കിട്ടുന്നത് ഇരുപത് രൂപ... ദേരാ സച്ഛാ സൗദ നേതാവ് ഗുര്‍മീതിന്റെ ജയില്‍ ജീവിതം ഇങ്ങനെയൊക്കെ

25 JUNE 2018 03:46 PM IST
മലയാളി വാര്‍ത്ത

ഗുര്‍മീത് റാം റഹീം സിംഗ് എന്ന ആള്‍ദൈവത്തെ പറ്റി മലയാളികള്‍ ആദ്യമായി അറിയുന്നത് 2015ലാണ്. സ്വയം സ്റ്റാറാകാന്‍ വേണ്ടി ഗുര്‍മീത് തന്നെ പണംമുടക്കി നായകനായി അഭിനയിച്ച എംഎസ്ജി ദ മെസഞ്ചര്‍ എന്ന സിനിമ പുറത്തിറങ്ങിയത്. 1948ലാണ് ദേര സച്ച സൗധയ്ക്കു തുടക്കമാകുന്നത്. പഞ്ചാബിലെ ഷഹര്‍പൂര്‍ ബേഗുവിലെ ബേഗു റോഡിലാണ് ആസ്ഥാനം. ഖെമാമല്‍ എന്ന് യഥാര്‍ത്ഥ പേരുള്ള ഷാ മസ്താനയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ലൗകിക കാര്യങ്ങളില്‍ തല്പരനല്ലാത്ത തികഞ്ഞ മത വിശ്വാസായായിരുന്നു ഇദ്ദേഹം. പതിനാലാം വയസില്‍ ഒരു സത്യാന്വേഷിയായി ഒരു ആത്മീയ ഗുരുവിനെ തിരഞ്ഞ് ഇദ്ദേഹം വീടുവിട്ടുപോയി. പഞ്ചാബിലെ ബീസില്‍ ബാബ സാവന്‍ സിങ്ങ് എന്ന ഗുരുവിനെ അദ്ദേഹം ആചാര്യനായി സ്വീകരിച്ചു.

വൈകാതെ വലിയൊരു ശിക്ഷ്യഗണം ഗുർമീതിന് സ്വന്തമായി. അതോടെ സമ്പത്തും കുന്നുകൂടാന്‍ തുടങ്ങി. തൊട്ടുപിന്നാലെ ആസ്ഥാനത്ത് വലിയൊരു കൊട്ടാരം തന്നെ സ്ഥാപിച്ചു. 600 മുറികളും, യോഗം ചേരാനുള്ള ഒരു ഹാളും, വിശേഷാവസരങ്ങളിലെ മതപരമായ ഒത്തുചേരലുകള്‍ക്കുള്ള വിശാലമായ ഒരു മുറ്റവും ചേരുന്നതാണ് ഈ സ്ഥാപനം. പിന്നെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടെയുള്ള യാത്ര, ഇസഡ് കാറ്റഗറി സുരക്ഷ, ലക്ഷക്കണക്കിന് അനുയായികള്‍ ആഡംബരപൂര്‍ണമായിരുന്നു ദേരാ സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ജീവിതം. ആത്മീയ ഗുരു, ഗായകന്‍, സംരംഭകന്‍, 3 മക്കളുള്ള കുടുംബസ്ഥന്‍ ബലാംത്സഗക്കുറ്റത്തിന് ജയിലഴികള്‍ക്കുള്ളിലാകുന്നതുവരെ ഇങ്ങനെയൊക്കെയായിരുന്നു ഈ റോക്ക് സ്റ്റാര്‍ സ്വാമിയുടെ ജീവിതം.

അനുയായിയായ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുറ്റക്കാരനാണെന്ന് വിധിച്ചിട്ടും അനുയായികള്‍ ഗുര്‍മീതിനെ അവിശ്വസിച്ചില്ല. വിധിയെതിരായപ്പോള്‍ അനുയായികള്‍ അക്രമം അഴിച്ചുവിട്ടു. കലാപത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും ആയിരത്തില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ആളും ആരവവുമായി കഴിഞ്ഞിരുന്ന സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തിന്‍രെ ജയില്‍ ജീവിതം ഇങ്ങനെയൊക്കെയാണ്. പ്രത്യേക പരിഗണനയൊന്നുമില്ലാതെ മുഴുവന്‍ സമയം കൃഷിയില്‍ മുഴുകിയിരിക്കുന്ന ജയില്‍പ്പുള്ളി

20 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ഗുര്‍മീതിന് കോടതി വിധിച്ചിരിക്കുന്നത്. റോത്തക്കിലെ ജയിലില്‍ ഗുര്‍മീതിന് നോക്കി നടത്താനായി കുറച്ച്‌ കൃഷി സ്ഥലമുണ്ട്. പച്ചക്കറിയാണ് കൃഷി. 2017 ഓഗസ്റ്റിലാണ് ഗുര്‍മീത് ജയിലിലാകുന്നത്. ഇതുവരെ 1.5 ക്വിന്റല്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്തുണ്ടാക്കി. ഒപ്പം കറ്റാര്‍ വാഴയും, തക്കാളിയും , പടവലങ്ങയും കൃഷി ചെയ്യുന്നു. ജയില്‍ വളപ്പില്‍ കൃഷി ചെയ്യുന്ന ഈ പച്ചക്കറികളാണ് തടവുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

ദിവസവും രണ്ട് മണിക്കൂര്‍ കൃഷി ചെയ്യുന്നതിന് 20 രൂപയാണ് ഗുര്‍മീതിന് കൂലിയായി ലഭിക്കുന്നത്. അതും കൈയ്യില്‍ കിട്ടില്ല.അറസ്റ്റിലായപ്പോള്‍ ഗുര്‍മീതിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കോടതി മരവിപ്പിച്ചിരുന്നു. കോടി കണക്കിന് രൂപയായിരുന്നു ഈ അക്കൗണ്ടുകളില്‍ ഉള്ളത്. സംസ്ഥാനത്തിന്‍രെ പലഭാഗത്തും ഗുര്‍മീതിന് സ്വന്തമായി ഭൂമിയും ഉണ്ട്.

പ്രത്യേക സെല്ലിലാണ് ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്നത്. യാതൊരു വിഐപി പരിഗണനയും ഗുര്‍മീതിന് നല്‍കുന്നില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ജയിലില്‍ സഹതടവുകാര്‍ക്കായി ആത്മീയ പ്രഭാഷണം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഗുര്‍മീതിന്റെ ആവശ്യം നിരസിച്ചു. തുടക്കത്തില്‍ ഗുര്‍മീതിന് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആറ് കിലോയോളം തൂക്കം കുറഞ്ഞിരുന്നു. കൃഷി തുടങ്ങിയ ശേഷം ഗുര്‍മീത് ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (7 minutes ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (15 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (25 minutes ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (32 minutes ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (1 hour ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (1 hour ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (1 hour ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (2 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (3 hours ago)

Malayali Vartha Recommends