സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ ബി.ജെ.പിയിലേക്കിറക്കാന് ശ്രമമെന്ന് റിപ്പോര്‍ട്ട്
തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തെ മുതലെടുക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ ഗോദയിലിറക്കാനാണ് ബിജെപിയുടെ പദ്ധതിയെന്ന് റിപ്പോര്‍ട്ട്. തമിഴ് നാട്ടില്‍ സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയെന്ന നിലയിലാണ് രജനി കാന്തിനെ കൂടെ കൂട്ടാന്‍ ബിജെപി ശ്രമിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ സമയത്ത് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സുന്ദരരാജന് രജനിയുടെ വസതിയിലെത്തിയിരുന്നു.
തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാറിനെ പാര്‍ട്ടിയിലെത്തിച്ചാല്‍ തമിഴ്നാട്ടില്‍ വലിയ നേട്ടം കൈവരിക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. നരേന്ദ്ര മോഡിയെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം രജനി കാന്തിനെ കൊണ്ട് നിര്‍വഹിക്കാനും ശ്രമം നടക്കുന്നുണ്ട്.
മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്ര മോഡി, രജനിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മോഡി അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്ന കാരണത്താല്‍ രജനി പിന്മാറുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha