നക്‌സല്‍ നേതാവ് ഗണപതിയെ സൈന്യം വളഞ്ഞെന്ന് സൂചന

നക്‌സല്‍ കമാന്‍ഡര്‍ ഗണപതിയെ സൈന്യം വളഞ്ഞതായി സൂചന. തെക്കന്‍ ഛത്തീസ്ഗഡിലെ അംബുജ്മാന്‍ഡ് വനത്തിലാണ് ഗണപതിയെ വളഞ്ഞിരിക്കുന്നതെന്നും സൂചനകളുണ്ട്.
ഗണപതിക്ക് രക്ഷപ്പെടാന്‍ കഴിയാത്ത വിധം എല്ലാ മര്‍ഗങ്ങളും അടച്ചിരിക്കുന്നതായാണ് വിവരം. നക്‌സലുകളുടെ യോഗത്തിനു വേണ്ടി ഗണപതി എത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സൈന്യം വനത്തില്‍ തെരച്ചില്‍ നടത്തിയത്.
സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറിയാണ് 65 കാരനായ ഗണപതി. മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള മാവോയിസ്റ്റാണ് അദ്ദേഹം. മൂന്നു കോടി രൂപ ഇയാളുടെ തലക്ക് വിലയിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























