പത്ത് വർഷത്തെ ദാമ്പത്യത്തിനിടയിൽ കാലങ്ങളായി ആൺ കുഞ്ഞിനുവേണ്ടി കാത്തുകാത്തിരുന്നു; ആറാമതും ജനിച്ചത് പെൺകുഞ്ഞാണെന്ന് തിരിച്ചറിഞ്ഞതോടെ അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ പിഞ്ച് കുരുന്നിനെ ജന്മം നൽകിയ അച്ഛൻ തന്നെ പലവട്ടം കുത്തി കീറി...

ആണ്‍കുഞ്ഞിനായുള്ള കാത്തിരിപ്പിനൊടുവില്‍ ഭാര്യ ആറാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചതില്‍ ക്രൂദ്ധനായി പിതാവ് നവജാതശിശുവിനെ കുത്തിക്കൊന്നു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഞായറാഴ്‌ചയാണു സംഭവം.
വിസാജി റാഥോഡെന്ന മുപ്പത്തിനാലുകാരനാണു പ്രതി. ഭാര്യ വിമല (30)യുടെ കണ്‍മുന്നിലായിരുന്നു കൊലപാതകം. 10 വര്‍ഷത്തെ ദാമ്പത്യത്തില്‍ അഞ്ചു പെണ്‍കുഞ്ഞുങ്ങളാണ് ഇരുവര്‍ക്കുമുള്ളത്. ഭാര്യ വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ആണ്‍കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു വിസാജി.
കഴിഞ്ഞ ബുധനാഴ്‌ച വിമല പെണ്‍കുഞ്ഞിനു ജന്മം നല്‍കിയെന്ന വിവരം അറിഞ്ഞിട്ടും ഇയാള്‍ കുഞ്ഞിനെ കാണാന്‍ എത്തിയിരുന്നില്ല. ഒടുവില്‍ ഞായറാഴ്‌ച ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ വിമലയുടെ വീട്ടിലെത്തി. അമ്മയ്‌ക്കൊപ്പം ഉറക്കത്തിലായിരുന്ന കുഞ്ഞിനെ മൂന്നുവട്ടം വിസാജി കുത്തി. ബഹളംകേട്ട് ഉണര്‍ന്ന വിമലയുടെ അലമുറകേട്ടു പാഞ്ഞെത്തിയ ബന്ധുക്കള്‍ പ്രതിയെ തടഞ്ഞുവച്ചശേഷം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിസാജിയെ അറസ്‌റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha