രാഷ്ട്രീയ നേതാക്കളുടെ ചിത്രം വച്ച് സര്‍ക്കാര്‍ പരസ്യം വേണ്ട : സുപ്രീം കോടതി സമിതി

രാഷ്ട്രീയ നേതാക്കളുടെ ചിത്രം അച്ചടിച്ച് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. എത്ര മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കണമെന്നും ഏതൊക്കെ വകുപ്പുകള്‍ വഴി വേണമെന്നും സര്‍ക്കാര്‍ നേരത്തെ നിശ്ചയിക്കണമെന്നും കമ്മിറ്റിയുടെ ശിപാര്‍ശയില്‍ പറയുന്നു.
നികുതി ദായകരുടെ പണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വകാര്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പാഴാക്കുവെന്നും ഇതു തടയാന്‍ നടപടി വേണമെന്നും കാണിച്ച് ചില സന്നദ്ധ സംഘടനകളാണ് കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്നാണ് സുപ്രീം കോടതി മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചത്.
പരസ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ ഒഴിവാക്കണം. ഒഴിവാക്കാനാവാത്ത ഘട്ടങ്ങളില്‍ മാത്രം രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ നല്‍കാം.പൊതുതാല്‍പര്യമില്ലാത്ത പരസ്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം എന്നും ശുപാര്‍ശയിലുണ്ട്.
ഉന്നത വ്യക്തിത്വങ്ങളുടെ ജനനമരണ വാര്‍ഷികങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് മുന്‍കൂട്ടി നിശ്ചയിക്കണം. ഏതു മന്ത്രാലയം പരസ്യം നല്‍കണമെന്നും സര്‍ക്കാര്‍ തീരുമാനിക്കണം. ഇത് വിവിധ വകുപ്പുകള്‍ ഒരേ പരസ്യം നല്‍കി പണം പാഴാക്കുന്നത് ഒഴിവാക്കാന്‍ കഴിയും.
പരസ്യങ്ങള്‍ക്ക് പൊതുപണം ധൂര്‍ത്തടിക്കടിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവധി കഴിഞ്ഞ് സുപ്രീം കോടതി ചേരുമ്പോള്‍ ഈ ശിപാര്‍ശകള്‍ പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























