"കുഞ്ഞുണ്ടാകാൻ എന്റെ തോട്ടത്തിലെ മാങ്ങ കഴിച്ചാൽ മതി" ; വിചിത്ര വാദവുമായി തീവ്ര ഹിന്ദു സംഘടനാ നേതാവ് സംഭാജി ബിന്‍ഡെ

കുഞ്ഞുങ്ങളുണ്ടാകാൻ മാങ്ങ കഴിച്ചാൽ മതിയോ ?.... എന്തായാലും ഒരു വിചിത്ര വാദവുമായി തീവ്ര ഹിന്ദു സംഘടനാ നേതാവ് സംഭാജി ബിന്‍ഡെ രംഗത്തെത്തിയിരിക്കുകയാണ്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് തന്റെ തോട്ടത്തിലെ മാങ്ങയെക്കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞു നൽകുകയാണ് സംഭാജി.
ഇത്തരമൊരു വാദം ഉന്നയിച്ച സംഭാജി ബിന്‍ഡെയ്ക്കു നാസിക് മുനിസിപ്പല്‍ കോര്‍പറേഷന്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. ഇത് എങ്ങനെയെന്ന് തെളിയിക്കണമെന്നാണ് നിര്‍ദ്ദേശം. ഈ മാങ്ങ കഴിച്ചശേഷം കുട്ടികളുണ്ടായവരുടെ പൂര്‍ണവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ആവശ്യം.
പൊതുചടങ്ങിലായിരുന്നു ബിന്‍ഡെയുടെ അവകാശവാദം. എന്റെ അമ്മയല്ലാതെ മറ്റാരുമായും ഞാന്‍ ഈ രഹസ്യം പങ്കുവച്ചിട്ടില്ല. ഇത്തരം മാവുകള്‍ ഞാന്‍ തോട്ടത്തില്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഞാന്‍ നല്‍കിയ മാങ്ങ കഴിച്ച 180 ദമ്പതികളില്‍ 150 പേര്‍ക്കും ആണ്‍കുഞ്ഞുങ്ങളുണ്ടായി. ആണ്‍കുട്ടി വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികളുണ്ടെങ്കില്‍ ഇതു കഴിച്ചാല്‍ മതി.
കുട്ടികളില്ലാത്തവരെ സംബന്ധിച്ചിടത്തോളം വളരെ ഫലപ്രദമാണിതെന്നും ബിന്‍ഡെ പറഞ്ഞു. മറാത്ത രാജാവ് ഛത്രപതി ശിവജിയുടെ തലസ്ഥാനമായിരുന്ന റായ്ഗഡില്‍ സുവര്‍ണ സിംഹാസനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ബിന്‍ഡെ പൊതുയോഗം സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha
























