രാജ്യത്തിനാകെ നാണക്കേട്....രാഷ്ട്രപതിക്ക് നേരെ നടന്ന ജാതിവെറി: അടിയന്തര അന്വേഷണത്തിനു ഉത്തരവിട്ട് പുരി ജില്ലാ ഭരണകൂടം

രാജ്യത്തെ പ്രഥമപൗരനും ജാതിവെറിയില്‍ നിന്നും രക്ഷയില്ല. ഒഡിഷയിലെ പ്രശ്‌സതമായ പുരി ജഗന്നാഥ ക്ഷേത്ര ദര്‍ശനത്തിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും അപമാനിക്കപ്പെട്ട സംഭവത്തില്‍ അടിയന്തര അന്വേഷണത്തിനു ഉത്തരവ്. സംഭവത്തില്‍ രാഷ്ട്രപതി ഭവന്‍ അതൃപ്തി അറിയിച്ചതിനു പിന്നാലെ പുരി ജില്ലാ ഭരണകൂടമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിന്റെ പിറ്റേ ദിവസം രാഷ്ട്രപതി പുരി കളക്ടര്‍ അരവിന്ദ് അഗര്‍വാളിനെ അതൃപ്തി അറിയിച്ചു കത്തയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ക്ഷേത്രം ഭരണസമിതി യോഗം ചേര്‍ന്ന് ചില ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവനില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഒഡീഷ സര്‍ക്കാരും ക്ഷേത്രം ഭാരവാഹികളും പറഞ്ഞിരുന്നത്. എന്നാല്‍, ദേശിയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ ഇന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ സംഭവം വിവാദത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തര അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്.
സംഭവത്തില്‍ ശക്തമായ പ്രതിഷേധവും അതൃപ്തിയും അറിയിച്ചുകൊണ്ട് മാര്‍ച്ച് 19ന് രാഷ്ട്രപതി ഭവന്‍ പുരി കലകടര്‍ അരവിന്ദ് അഗര്‍വാളിന് കത്തയച്ചിരുന്നു. സംഭവത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാനും രാഷ്ട്രപതി ഭവന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേ തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ക്ഷേത്ര ഭരണസമിതി യോഗം ചേര്‍ന്നു. സംഭവത്തില്‍ ക്ഷേത്രത്തിലെ മൂന്ന് പരിചാരകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 18 നാണ് വിവാദമായ സംഭവം നടന്നത്. ക്ഷേത്ര ദര്‍ശനത്തിനിടെ ഒരു കൂട്ടം ക്ഷേത്ര പരിചാരകര്‍ ശ്രീകോവിലിനു സമീപം രാഷ്ട്രപതിയെ തടയുകയും അദ്ദേഹത്തിന്റെ ഭാര്യയെ തള്ളുകയും ചെയതതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.
ക്ഷേത്ര ഭരണസമിതി യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തായതോടെയാണ് ക്ഷേത്രത്തില്‍ രാഷ്ട്രപതിയും ഭാര്യയും അപമാനിക്കപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറം ലോകമറിയുന്നത്. സംഭവത്തില്‍ പുരി ജില്ലാ ഭരണകൂടം അന്വേഷണം നടത്തുകയാണ്
https://www.facebook.com/Malayalivartha


























