മേജറുടെ ഭാര്യയുടെ കൊലപാതകം... കൊല നടന്ന സ്ഥലത്ത് അഞ്ച് മണിക്കൂര്‍ നീണ്ട പരിശോധന നടത്തിയിട്ടും കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെത്താനാവാതെ പോലീസ്

സൈനിക മേജറുടെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മേജര്‍ നിഖില്‍ ഹന്ദയെ അറസ്റ്റ് ചെയ്തിട്ടും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനാവാതെ ഡല്‍ഹി പൊലീസ്. സ്വിസ് കത്തി ഉപയോഗിച്ച് മേജര്‍ നിഖില്‍ ഹന്ദ ഷൈല്‍സ ദ്വിവേദിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം.
എന്നാല്‍, ഇതുവരെയായിട്ടും ഈ തൊണ്ടി കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇന്നലെ കൊലപാതകം നടന്ന സ്ഥലത്തെത്തി അഞ്ച് മണിക്കൂര്‍ നീണ്ട പരിശോധന പൊലീസ് നടത്തിയിരുന്നു. എന്നാല്‍, ഈ പരിശോധനയില്‍ കാര്യമായ പുരോഗതിയൊന്നും തന്നെ ഉണ്ടായില്ല. കൊലപാതകത്തിന് ശേഷം ഹന്ദയുടെ കാറില്‍ നിന്ന് ചെറിയൊരു കത്തി പൊലീസ് കണ്ടെത്തിയിരുന്നു. പക്ഷേ ഫോറന്‍സിക് വിദഗ്ധര്‍ വലിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയെന്ന് വ്യക്തമാക്കിയതോടെ മറ്റൊരു ആയുധമാണ് കൃത്യത്തിന് ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവസ്ഥലത്ത് പൊലീസ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. കൊലപാതകത്തിന് ശേഷം കത്തി വലിച്ചെറിഞ്ഞുവെന്നാണ് മേജര്‍ പറയുന്നത്. രണ്ട് ദിവസം പരിശോധന നടത്തിയിട്ടും ഇത് കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല. മനപ്പൂര്‍വം അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കങ്ങളാണ് ഹന്ദ നടത്തുന്നതെന്നാണ് പൊലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha


























