സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ പുറത്ത് വിട്ടുകൊണ്ട് കോണ്‍ഗ്രസ് ; ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെടുത്തി മോഡി വോട്ട് നേടാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം

ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെടുത്തി മോഡി വോട്ട് നേടാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ പുറത്ത് വിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് മോഡിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്ന് ഏകദേശം ഒന്നരവര്‍ഷം കഴിയുമ്പോഴാണ്, വീഡിയോ വീണ്ടും പുറത്ത് വിട്ടുകൊണ്ട് കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.
2016 സെപ്റ്റംബറിലാണ് പാക് ഭീകര ക്യാംപിലെത്തി ഇന്ത്യൻ സേന സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോകളിൽ ഭീകരരെ വധിക്കുന്നതും ബങ്കറുകൾ തകർക്കുന്നതും സേനയുടെ മറ്റു നീക്കങ്ങളും കാണാം. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിഡിയോകളാണിതെന്നാണ് റിപ്പോർട്ട്.
ഡ്രോണുകൾ, തെർമൽ ഇമേജിങ് ക്യാമറകൾ ഉപയോഗിച്ച് പകർത്തിയതാണ് ദൃശ്യങ്ങൾ. വിഡിയോകൾ ഒറിജിനലാണെന്ന് മുതിർന്ന് സൈനിക ഉദ്യോഗസ്ഥരും വെളിപ്പെടുത്തി. സർജിക്കൽ സ്ട്രൈക്കിന്റെ ലൈവ് ദൃശ്യങ്ങള്‍ ഉധംപൂർ ആസ്ഥാന കേന്ദ്രത്തിലിരുന്ന് മുതിർന്ന സൈനികർ കണ്ട് വിലയിരുത്തിയിരുന്നു.
കേവലം കുറച്ച് മുതിർന്ന സൈനികർ മാത്രമാണ് സർജിക്കൽ സ്ട്രൈക്ക് ദൗത്യം ആസൂത്രണം ചെയ്തത്. സംഘത്തിന്റെ മേധാവിയായിരുന്ന മേജർ ടാംഗോ തന്നെയാണ് ദൗത്യത്തിനുള്ള സഹപ്രവർത്തകരെയും തിരഞ്ഞെടുത്തത്. ദൗത്യത്തിന്റെ ഭാഗമായി നാലോളം ഭീകര ക്യാംപുകളാണ് ആക്രമിച്ചത്.
https://www.facebook.com/Malayalivartha

























