വമ്പന്‍ വക്കീലിനെ ഇറക്കിയിട്ടും കോടതി കനിഞ്ഞില്ല, ജയലളിതയുടെ കേസ് ഉച്ചയ്‌ക്കേ പരിഗണിക്കൂ

അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യഹര്‍ജി ആദ്യം പരിഗണിക്കണം എന്ന രാംജത് മലാനിയുടെ അഭ്യര്‍ഥന കോടതി കേട്ടില്ല. മുതിര്‍ന്ന അഭിഭാഷകനായിട്ടും മലാനിയുടെ ആവശ്യം പരിഗണിക്കാതെ ക്രമനമ്പര്‍ പ്രകാരമാണ് കോടതി കേസ് പരിഗണിച്ചത്. രാവിലെ 10.30 ഓടെ ജഡ്ജി കോടതിയില്‍ എത്തിയയുടന്‍ ജയലളിതയുടെ അഭിഭാഷകന്‍ രാംജത് മലാനി അവരുടെ ഹര്‍ജി ആദ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ക്രമം അനുസരിച്ച് മാത്രമേ ഹര്‍ജി പരിഗണിക്കാന്‍ കഴിയൂവെന്നും മറ്റ് അഭിഭാഷകരും തങ്ങളുടെ ഹര്‍ജികള്‍ക്കായി കാത്തിരിക്കുകയാണെന്നും ജഡ്ജി അറിയിച്ചു. എഴുപത്തി രണ്ടാമതായാണ് ജയലളിതയുടെ ഹര്‍ജി പരിഗണിക്കുക. തുടര്‍ന്ന് കേസിലെ മറ്റു പ്രതികളുടെ ഹര്‍ജിയും പരിഗണിക്കും. ഒക്‌റ്റോബര്‍ ഒന്നിന് ജാമ്യാപേക്ഷ പരിഗണിച്ച അവധിക്കാല കോടതിയും രാംജത് മലാനിയുടെ വാദങ്ങളൊന്നും അംഗീകരിച്ചിരുന്നില്ല.
തുടര്‍ന്നാണ് പ്രത്യേക ബഞ്ച്, ഹര്‍ജി പരിഗണിക്കുന്നത് എഴാം തീയതിയിലേക്ക് മാറ്റിയത്. ജാമ്യാപേക്ഷയില്‍ സ്ഥിരം ബെഞ്ച് തീരുമാനമെടുക്കുന്നതാകും നല്ലെതന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഈ സാഹചര്യത്തിലാണു ഹൈക്കോടതി ഇന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ശിക്ഷ മാത്രമല്ല, കുറ്റക്കാരിയെന്ന വിധി കൂടി സ്‌റ്റേ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു ജയലളിതയുടെ അഭിഭാഷകര്‍ മുന്നോട്ടു പോകുന്നത്. ഒട്ടേറെ മേല്‍ക്കോടതി വിധികളെ മറികടന്നുകൊണ്ടുള്ളതാണു വിചാരണക്കോടതിയുടെ ഉത്തരവെന്ന് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന പൊതു പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കുന്നതിന് മുന്‍പു വിശദമായി വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശമുള്ളതിനാല്‍ ജാമ്യം കിട്ടുന്നത് അത്ര എളുപ്പമാകില്ലെന്ന വിലയിരുത്തലുകളുമുണ്ട്.
എന്നാല്‍, ശിക്ഷ അഞ്ചു വര്‍ഷത്തില്‍ കുറവായതിനാല്‍ ജാമ്യം നല്‍കുന്നതില്‍ മേല്‍ക്കോടതി കടുംപിടിത്തം കാട്ടില്ലെന്ന പ്രതീക്ഷയിലാണ് എഐഎഡിഎംകെ. ഇന്നുതന്നെ ജയലളിത തമിഴ്‌നാട്ടില്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ വലിയ സ്വീകരണത്തിനുള്ള ഒരുക്കങ്ങളും പാര്‍ട്ടി നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























