വാള്‍മാര്‍ട്ടിനെതിരെ ജൂലൈ രണ്ടിന് രാജ്യവ്യാപക പ്രക്ഷോഭം, വ്യാപാരികള്‍ കടകള്‍ അടയ്ക്കും, ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച്

ആ കുത്തക ഭീമനെ ഇവിടെ അടുപ്പിക്കില്ല. അവര്‍ രാജ്യത്തെ മൊത്തത്തില്‍ കൊള്ളയടിക്കും. വരുന്നു രാജ്യവ്യാപക പ്രക്ഷോഭം. വാള്‍മാര്‍ട്ടിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവിനെതിരെ ജൂലൈ രണ്ടിന് വ്യാപാരികളും കര്‍ഷകരും തൊഴിലാളികളും രാജ്യവ്യാപകമായി കടകളും സ്ഥാപനങ്ങളും അടച്ച് പ്രതിഷേധിക്കും. ഇന്ത്യയിലെമ്പാടുമായി ഏഴു ലക്ഷത്തിലധികം വ്യാപാരികള്‍ സമരത്തിനിറങ്ങും. ഓണ്‍ ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ടിനെ ഏറ്റെടുത്തുകൊണ്ട് ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന വാള്‍മാര്‍ട്ടിന്റെ നീക്കങ്ങളെ ചെറുക്കാനാണ് സമരം.
വാള്‍മാര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നത് ഇന്ത്യയിലെ ലക്ഷകണക്കിന് വരുന്ന വ്യാപാര സ്ഥാപനങ്ങളെ ആഴമേറിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നുള്ളതു കൊണ്ടാണ് സമരത്തിന് ഒരുങ്ങുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ നേത്രത്വത്തില്‍ 12 സംഘടനകള്‍ ചേര്‍ന്ന് നടത്തുന്ന സമരത്തില്‍ കര്‍ഷക സംഘടനകളും പ്രാദേശിക വ്യാപാര സംഘടനകളും പങ്ക് ചേരും. 1000 കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലികള്‍ സഘടിപ്പിക്കുമെന്ന് കോണ്‍ഫഡറേഷന്റെ സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു.
വാള്‍മാര്‍ട്ട് – ഫ്‌ലിപ്കാര്‍ട്ട് ഡീല്‍ റദ്ദാക്കണം. ഇ കൊമേഴ്‌സ് വ്യാപാര രംഗത്ത് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























