കര്‍ണ്ണാടകക്കാരെ ബന്ദിയാക്കുമെന്ന് തമിഴ്‌നാട്ടില്‍ എ.ഡി.എം.കെയുടെ പോസ്റ്ററുകള്‍, പാര്‍ട്ടിക്ക് ഇതുമായി ബന്ധമില്ലെന്ന് എഐഡിഎംകെ

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് ജാമ്യം അനുവദിച്ചില്ലെങ്കില്‍ തമിഴ്‌നാട്ടിലെ കര്‍ണാടകക്കാരെ ബന്ദികളാക്കുമെന്ന് തമിഴ്‌നാട്ടില്‍ എ.ഡി.എം.കെയുട പോസ്റ്ററുകള്‍. എന്നാല്‍ കര്‍ണ്ണാടക്കാരെ ബന്ദികളാക്കുമെന്ന പോസ്റ്ററുമായി ബന്ധമില്ലെന്ന് എ.ഐ.ഡി.എം.കെ. അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ജയലളിത.
ജയലളിതയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് കര്‍ണാടകക്കാരെ ബന്ദികളാക്കുമെന്ന ഭീഷണി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായി.
പോലിസെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു. സംഭവത്തെ തുടര്‍ന്ന് ബാംഗ്ലൂരിലേയും ചെന്നൈയിലേയും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. അതേസമയം ജയലളിതയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍. കോടതി വിധിയില്‍ പ്രതിഷേധിച്ചു നടക്കുന്ന ഉപവാസസമരങ്ങള്‍ക്കൊപ്പം സംസ്ഥാനമൊട്ടാകെ ഇന്നു പ്രത്യേക പൂജകളും നടക്കുന്നുണ്ട്.
കര്‍ണാടക പ്രത്യേക കോടതി ജയലളിതയുടെ ജാമ്യത്തിനുള്ള വാദം കേള്‍ക്കുകയാണ്. ജാമ്യം അനുവദിക്കുന്നതിനെതിരായ നിലപാട് പബ്ലിക് പ്രോസിക്യൂട്ടര്‍ ഭവാനിസിംഗ് കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പോസ്റ്റര്‍ വിവാദത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























