വിമാന കമ്പനിയായ യു.വൈ. ഏവിയേഷന്‍ പരീക്ഷണ പറക്കല്‍ നടത്തിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്

വിമാന കമ്പനിയായ യു.വൈ. ഏവിയേഷന്‍ പരീക്ഷണ പറക്കല്‍ നടത്തിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്. അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വിമാനം പറത്തിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.ഐ)ന്റെ അനുമതി ഇല്ലാതെയാണെന്നാണ് വിവരം. അതേസമയം, വിമാനം പറത്താന്‍ അനുമതിയില്ലെന്ന ആരോപണം യു.വൈ ഏവിയേഷന്‍ ചെയര്‍മാന്‍ അനില്‍ ചൗഹാന്‍ നിഷേധിച്ചു.
വിമാനത്തിന്റെ അറ്റകുറ്റപണിക്കായി 10 കോടി രൂപ മുടക്കിയിരുന്നു. എല്ലാ അനുമതിയും വാങ്ങിയ ശേഷമാണ് പരീക്ഷണ പറക്കല്‍ നടത്തിയതെന്നും വാര്‍ത്താകുറിപ്പിലൂടെ ചെയര്‍മാന്‍ അറിയിച്ചു. അതിനിടെ, ഉത്തര്‍ പ്രദേശ് സര്‍ക്കാറിനും യു.വൈ. ഏവിയേഷനും എതിരെ മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി എം.പി കിരിത് സോമയ്യ കേന്ദ്ര വ്യോമയാന മന്ത്രിക്ക് പരാതി നല്‍കി.
ഉപയോഗ യോഗ്യമല്ലാത്ത വിമാനത്തിന് പറത്താന്‍ അനുമതി ലഭിച്ചിട്ടുണ്ടോ, ജനസാന്ദ്രതയുള്ള പ്രദേശത്ത് വിമാനം പറത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ കമ്പനി പാലിച്ചോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ, ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ ഔദ്യോഗിക ചിഹ്നം വിമാനത്തില്‍ നിന്ന് യു.വൈ ഏവിയേഷന്‍ നീക്കിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.പി. സര്‍ക്കാറും പരാതി നല്‍കിയിട്ടുണ്ട്. 2014ലാണ് യു.പി സര്‍ക്കാറില്‍ നിന്ന് യു.വൈ. ഏവിയേഷന്‍ വിമാനം വാങ്ങിയത്.
അലഹബാദില്‍ വെച്ചുള്ള അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് വിമാനം വിറ്റത്. തുടര്‍ന്ന് അറ്റകുറ്റപണി പൂര്‍ത്തിയാക്കി വ്യാഴാഴ്ച ആദ്യ പരീക്ഷണ പറക്കല്‍ നടത്തിയ വിമാനമാണ് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ തകര്‍ന്നുവീണത്.
https://www.facebook.com/Malayalivartha
























