മഞ്ഞുമല ഇടിഞ്ഞ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതോടെ അമര്‍നാഥ് തീര്‍ഥാടനം നിര്‍ത്തിവച്ചു

മഞ്ഞുമല ഇടിഞ്ഞ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതോടെ അമര്‍നാഥ് തീര്‍ഥാടനം നിര്‍ത്തിവച്ചു. തീര്‍ത്ഥാടകരോട് യാത്ര ആരംഭിച്ച നുവാനിലെ ബേസ് ക്യാമ്പിലേക്ക് തിരികെ വരാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറുപതു ദിവസം നീളുന്ന അമര്‍നാഥ് തീര്‍ത്ഥയാത്ര ഇന്നലെയാണ് ആരംഭിച്ചത്.
നാല്‍പ്പതിനായിരത്തോളം വരുന്ന സുരക്ഷ ഉദ്യോഗസ്ഥരെയും, അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദുരന്ത നിവാരണ സേനയെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തിലധികം പേരാണ് ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha


























