കേന്ദ്ര മന്ത്രിമാരില്‍ സമ്പന്നന്‍ അരുണ്‍ ജയ്റ്റ്‌ലി, മോഡിയുടെ സമ്പത്ത് 1.26 കോടി രൂപ

കേന്ദ്ര മന്ത്രിമാരുടെ സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചു. കേന്ദ്ര മന്ത്രിമാരില്‍ ഏറ്റവും സമ്പന്നന്‍ പ്രതിരോധ-ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ്. 72.10 കോടിരൂപയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഏറ്റവും കുറവ് സമ്പാദ്യം ഗ്രാമവികസന മന്ത്രി വെങ്കയ്യ നായിഡുവിനാണ്. 20.45 ലക്ഷമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് മോഡിയുടെ സമ്പാത്യം 1.66 കോടി രൂപയായിരുന്നു. പ്രധാനമന്ത്രിയായതിന് ശേഷം ഒരു പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപ അദ്ദേഹം സംഭാവന നല്‍കുകയായിരുന്നു.
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള 44 അംഗ കൗണ്‍സില്‍ മന്ത്രിമാര്‍ ആണ് സ്വത്ത് വിവര കണക്ക് പുറത്ത് വിട്ടത്. പ്രധാനമന്ത്രിയുടെ ആസ്തിയില്‍ 38,700 രൂപയും, 1,32,698 ബാങ്ക് ബാലന്‍സും, 17,00,927 രൂപയുടെ ഡിപ്പോസിറ്റുകളുമുണ്ട്. 20,000 രൂപയുടെ ബോണ്ടുകള്‍, ദേശീയ സമ്പാദ്യ പദ്ധതിയില്‍ 2,35,000 രൂപ, 1,99,031 രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയും, 1,20,980 രൂപയുടെ സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളുമുണ്ട്. ഇത് കൂടാതെ ഗാന്ധിനഗറില്‍ ഒരു കോടി രൂപയുടെ വീടാണ് മോഡിക്ക് സ്വന്തമായുള്ളത്.
കാബിനറ്റിലുള്ള 22 മന്ത്രിമാരില്‍ പതിനേഴ് പേരും കോടീശ്വരന്മാരാണ്. വനിതാ ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധിയുടെ ആസ്തി 37.68 കോടി രൂപയാണ്. കല്‍ക്കരി സഹമന്ത്രി പീയൂഷ് ഗോയല്‍ (31.67 കോടി), ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി നജ്മാ ഹെപ്തുള്ള (29.70 കോടി).
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് 2.56 കോടിയുടെ ആസ്തിയുണ്ട്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ഹരിയാനയിലെ പല്‍വാലിലുള്ള കൃഷിസ്ഥലത്തിന് പുറമേ 2.73 കോടി രൂപയുടെ സ്വത്ത് വകകളാണുള്ളത്.
ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദിന് 14.91 കോടി, ഭക്ഷ്യ സംസ്‌ക്കരണ മന്ത്രി ഹര്‍സിംരത്ത് കൗര്‍ ബാദല്‍ (12.82 കോടി), കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി(3.34 കോടി), റെയില്‍വെ മന്ത്രി ഡി.വി. സദാനന്ദ ഗൗഡ (4.34 കോടി), അദ്ദേഹത്തിന്റെ ജൂനിയറായ മനോജ് സിന്‍ഹയ്ക്ക് 29.82 കോടി രൂപ എന്നിങ്ങനെയാണ് ആസ്തി.
ജലവിഭവ മന്ത്രി ഉമാഭാരതി(1.62), പിന്നാക്ക കാര്യ മന്ത്രി ജുവല്‍ ഒരാം (1.77 കോടി), വ്യോമയാന വകുപ്പ് മന്ത്രി അശോക് ഗജ്പതി രാജു (3.32 കോടി), ചെറുകിട വ്യവസായ മന്ത്രി കാല്‍രാജ് മിശ്ര (72.11 ലക്ഷം), കേന്ദ്രവനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ (1.05 കോടി), കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ് (2.47 കോടി), സാമൂഹ്യ നീതി മന്ത്രി തവാര്‍ടന്ദ് ഗെഹ്‌ലോത് (2.08 കോടി), മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി (4.15 കോടി), ഘന വ്യവസായ മന്ത്രി ആനന്ദ് ഗീത് (1.66 കോടി), കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ (1.03 കോടി), മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് (68.76 ലക്ഷം), പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിംഗ്(2.67 കോടി) എന്നിങ്ങനെയാണ് വെബ്‌സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























